കുവൈത്തിൽ ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ സ്വദേശി പൗരൻ അറസ്റ്റിൽ
Mail This Article
×
കുവൈത്ത് സിറ്റി ∙ ഏഷ്യൻ വംശജനായ ഗാർഹിക തൊഴിലാളിയെ സ്വദേശി പൗരൻ കൊലപ്പെടുത്തി. ജഹറ ഗവര്‍ണറേറ്റിലാണ് സംഭവം.പ്രതിക്ക് വേണ്ടി ജോലി ചെയ്തിരുന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം മൃതദേഹം തോട്ടത്തിൽ കുഴിച്ചു മൂടിയതായി പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇയാൾ സ്വയം പൊലീസിൽ കീഴടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റാന്വേഷണ വിഭാഗം കുറ്റകൃത്യം നടന്നതായി പ്രതി വെളിപ്പെടുത്തിയ സ്ഥലം വിശദമായി പരിശോധിച്ച് വരുകയാണ്.
English Summary:
Kuwaiti Citizen Confesses to Murdering Asian Domestic Worker
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.