ADVERTISEMENT

ജിദ്ദ ∙ പൊതുവഴി മനഃപൂർവ്വം തടസ്സപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ പരമാവധി 100,000 റിയാൽ പിഴ ചുമത്തുമെന്ന് പൊതു സൗകര്യങ്ങളുടെ സംരക്ഷണ നിയമത്തിന് കീഴിലുള്ള പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നു. പൊതു അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ ചട്ടങ്ങൾ നിയമലംഘനങ്ങൾക്ക് കർശനമായ പിഴകൾ ഏർപ്പെടുത്തുന്നു. അടിസ്ഥാന സൗകര്യം നന്നാക്കുന്നതിനുള്ള ചെലവിന്‍റെ 75 ശതമാനം വരെ പിഴ ഈടാക്കും, പരമാവധി പിഴ 100,000 റിയാൽ ആയിരിക്കും.

ഒരു കൂട്ടം വ്യക്തികൾ ലംഘനത്തിന് ഉത്തരവാദികളാണെങ്കിൽ, അവർ സംയുക്തമായി പിഴ നൽകണം. കൂടാതെ, ലംഘകർ എല്ലാ നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകണം, അല്ലാത്തപക്ഷം സ്റ്റേറ്റ് റവന്യൂ നിയമപ്രകാരം നിയമപരമായ മാർഗങ്ങളിലൂടെ ചെലവുകൾ ഈടാക്കും.

റോഡുകളും ഡ്രെയിനേജ് സംവിധാനങ്ങളും അനധികൃതമായി നിർമിക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ നന്നാക്കൽ ചെലവിന്‍റെ 10 ശതമാനം വരെ പിഴ ഈടാക്കും, പരമാവധി 100,000 റിയാൽ. പൊതു റോഡുകളിലോ ഡ്രെയിനേജ് ചാനലുകളിലോ അനധികൃതമായി കൈയേറ്റം ചെയ്യുന്നതിനോ സ്വകാര്യ നേട്ടത്തിനായി ദുരുപയോഗം ചെയ്താലും പിഴ ഈടാക്കും.

ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് പിഴ ഇരട്ടിയാകും

English Summary:

Maximum fine of SR100000 for intentionally blocking or obstructing public road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com