ADVERTISEMENT

മസ്കത്ത്‌∙ മത്സ്യ തൊഴിലാളികളായി ഒമാനിലേക്കെത്തി ദുരിതക്കടലിൽ അകപ്പെട്ട കോഴിക്കോട് ബേപ്പൂർ, മലപ്പുറം സ്വദേശികളായ അഞ്ച്‌ പേരാണ്‌ തൊഴിലുടമയുടെ അനാസ്ഥ മൂലം ഒമാനിലെ മസീറ ദ്വീപിൽ ദുരിതത്തിൽ കഴിഞ്ഞിരുന്നത്. കോഴിക്കോട്‌ ബേപ്പൂർ ഹാർബാർ കേന്ദ്രീകരിച്ച്‌ മത്സ്യബന്ധനം നടത്തിയിരുന്ന മുക്കുവക്കുടിലിൽ കഴിഞ്ഞിരുന്നവരാണിവർ. ഇതിൽ സൗദിയിൽ നിന്നും കോവിഡിന്‌ മുൻപ്‌ പ്രവാസം അവസാനിപ്പിച്ച്‌ പലചരക്ക്‌ കട തുടങ്ങിയ വ്യക്തിയുടെ കട പോലും വിറ്റിട്ടാണ്‌ വീസയ്ക്കുള്ള പണം സ്വരൂപിച്ചതെന്ന് മലപ്പുറം സ്വദേശി പറഞ്ഞു. 

കുടുസ്സായ ബോട്ടിൽ മത്സ്യ ബന്ധനത്തിന് പോകാൻ നിർബന്ധിക്കപ്പെടുകയും മതിയായ ഇന്ധനവും ആഹാരവും പോലും നിഷേധിക്കപ്പെട്ട് ആഴകടലിൽ അകപ്പെടുകയും ചെയ്ത ഇവരെ കടലിൽ നിന്നും രക്ഷപെടുത്തിയത്‌ മറ്റു മത്സ്യതൊഴിലാളികളാണ്‌.  മലയാളിയായ മറ്റൊരു മത്സ്യത്തൊഴിലാളിയും മസീറ ദ്വീപിലെ കെഎംസിസി പ്രവർത്തകരുടെയും  സഹായത്തോടെ കെഎംസിസി  ഇവരെ മസ്കത്തിക്കുകയും റുവി കെഎംസിസിയുടെ നേതൃത്വത്തിൽ താൽക്കാലിക താമസ സ്ഥലമൊരുക്കി,  നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുകയായിരുന്നു. പാസ്പോർട്ടും, താമസരേഖകളും കൈവശമില്ലാത്തതിനാൽ രേഖകൾ ശരിയായി വരാൻ രണ്ട്‌ മാസമെടുത്തു. 

ഇന്ത്യൻ എംബസിയുടേയും വിവിധ മന്ത്രാലയങ്ങളുടെയും സഹായത്തോടെ തൊഴിലുടമയെ കണ്ടെത്തുകയും നിയമതടസങ്ങൾ നീക്കുന്നതുവരെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പു വരുത്തി കഴിഞ്ഞ ദിവസം കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്‌ വിമാനത്തിൽ നാട്ടിലേക്കയക്കുകയായിരുന്നുവെന്ന് മസ്കത്തിലെ റുവി കെഎംസിസി നേതാക്കൾ അറിയിച്ചു.

English Summary:

Five Kozhikode natives, stranded on Oman's Masira Island after coming for fishing work, have returned home.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com