ADVERTISEMENT

കുവൈത്ത് സിറ്റി∙ കേരള കൗൺസിൽ ഓഫ് ചർച്ചസ് കുവൈത്ത് റീജൻ കുടുംബസംഗമം നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടത്തി. കെസിസി പ്രസിഡന്‍റ് ഡോ. അലക്‌സിയോസ് മാർ യൗസേബിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. മാത്യൂസ് മാർ അത്താനാസിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. കുവൈത്ത് റീജൻ പ്രസിഡന്‍റ് റവ. ഡോ. ബിജു പാറക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അജോഷ് മാത്യു, ട്രഷറർ സിബു അലക്‌സ്, എൻഇസികെ സെക്രട്ടറി യോഹന്നാൻ, കെടിഎംസിസി പ്രസിഡന്‍റ് വിനോദ് കുര്യൻ, ബെഞ്ചമിൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. 

kcc-family-meet1
ചിത്രം : സ്പെഷൽ അറേഞ്ച്മെന്‍റ്

‌കേരള കൗൺസിൽ ഓഫ് ചർച്ചസ് കുവൈത്ത് റീജന്‍റെ ആദരവ് മെത്രാന്മാർക്ക്  നൽകി. വിവിധ സഭകളിൽ നിന്നുള്ള ഗായകസംഘങ്ങളുടെ സംഗീതശുശ്രൂഷയും കുടുംബസംഗമത്തോടൊപ്പം നടത്തി.

English Summary:

KCC Family Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com