നടുമുറ്റം ഖത്തർ വിന്‍റർസ്പ്ലാഷ് വിന്‍റർ ക്യാംപ് സമാപിച്ചു
Mail This Article
ദോഹ∙ ശൈത്യകാല അവധിയോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടുമുറ്റം ഖത്തർ വിന്‍റർസ്പ്ലാഷ് എന്ന പേരിൽ വിന്‍റർ ക്യാംപ് നടത്തി. നുഐജയിലെ കേംബ്രിജ് ഇന്‍റർനാഷനൽ ഗേൾസ് സ്കൂളിൽ നടന്ന ക്യാംപിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
ഡോ. അബ്ദുസ്സലാം വിലങ്ങിൽ, കായികതാരം സാദിഖ് റഹ്മാൻ, ജോളി തോമസ്, ആബിദ എൻ അബ്ദുല്ല, റോഷ്ന അബ്ദുൽ ജലീൽ, തെരേസ തോമസ്, ഫാത്വിമ ശബ്നം തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു. ജൂനിയർ കുട്ടികൾക്കായി ഖമറുന്നീസയും വാഹിദ നസീറും ചേർന്ന് ആർട് ആൻഡ് ക്രാഫ്റ്റ് സെഷനും ആൺകുട്ടികൾക്കായി ബ്ലാസ്റ്റേഴ്സ് അക്കാദമി പ്രതിനിധികൾ ഫുട്ബോളിന്‍റെ പ്രാഥമിക പാഠങ്ങളും നൽകി.
നടുമുറ്റം പ്രസിഡന്‍റ് സന നസീം, വൈസ് പ്രസിഡന്‍റുമാരായ റുബീന മുഹമ്മദ് കുഞ്ഞി, നജ്ല നജീബ്, കൺവീനർമാരായ സുമയ്യ തസീൻ, ഹുദ എസ്.കെ, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അഹ്സന കരിയാടൻ, സജ്ന സാക്കി, രമ്യ കൃഷ്ണ, അജീന അസീം, ജമീല മമ്മു, ഹുമൈറ വാഹിദ്, ഹനാൻ, വിവിധ ഏരിയ എക്സിക്യൂട്ടീവുകൾ, പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.