ADVERTISEMENT

ഷാർജ ∙ സാമ്പത്തിക വളർച്ച വേഗത്തിലാക്കാൻ ഷാർജ ഉന്നത സമിതി രൂപീകരിച്ചു. വിവിധ മേഖലകളിൽ വികസനം ഉറപ്പാക്കുംവിധം നയങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. 

ഇതിനായി വിവിധ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കും. ഷാർജ ഗവൺമെന്റ് റിലേഷൻസ് വകുപ്പ് ചെയർമാൻ ഷെയ്ഖ് ഫാഹിം ബിൻ സുൽത്താൻ അൽ ഖാസിമിയാണ് സമിതിയുടെ തലവൻ. 

ഹംരിയ ഫ്രീസോൺ അതോറിറ്റി ഡയറക്ടറും ഷാർജ എയർപോർട്ട് ഇന്റർനാഷനൽ ഫ്രീസോൺ അതോറിറ്റി ഡയറക്ടറുമായ സൗദ് സാലിം അൽ മസ്റൂഇ, ഷാർജ ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഓഫിസ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ജുമാ അൽ മുഷറഖ്, ഷാർജ ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ ഫിനാൻഷ്യൽ പോളിസി ഓഫിസ് ഡയറക്ടർ ഇമാദ് മുഹമ്മദ് അൽ അജൂസ്, ഷാർജ സാമ്പത്തിക വികസന വകുപ്പിലെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അമർ സാലിഹ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിറ്റി ഡവലപ്മെന്റ് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ ഖാദിദ് അൽ മഹ്റാസി, നാഷനൽ അക്കൗണ്ട്സ് വിദഗ്ധൻ അബ്ദുൽ ഷാഫി അൽ അഷ്മാവി എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ. 

English Summary:

Sharjah Executive Council establishes, forms Higher Committee for Economic Integration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com