ADVERTISEMENT

ദുബായ് ∙ 190 രാജ്യങ്ങളിലുള്ള വിനോദസഞ്ചാരികളും താമസക്കാരും പൗരന്മാരും ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ പുതുവർഷം ആഘോഷിക്കാൻ സുവർണ നഗരി തിരഞ്ഞെടുത്തതിലൂടെ ദുബായ് ലോകനഗരമായെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

36 സ്ഥലങ്ങളിലായി 44 ഇടങ്ങൾ കേന്ദ്രീകരിച്ചു നടന്ന ആഘോഷത്തിലാണ് ജനലക്ഷങ്ങൾ ഒന്നിച്ചത്. സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും നാഗരികതയുടെയും മാതൃകയാണ് ഒരുമയുടെ ഈ ആഘോഷമെന്നും അദ്ദേഹം പറഞ്ഞു.

പുതുവത്സരാഘോഷത്തിൽ പങ്കെടുത്തവരെയും സുരക്ഷയൊരുക്കി സുഗമമായ ആഘോഷം സാധ്യമാക്കിയ ഉദ്യോഗസ്ഥരെയും ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. ലോകത്തിലെ എല്ലാ രാജ്യക്കാരും ദുബായിലെ ആഘോഷങ്ങളിൽ പങ്കെടുക്കുകയും സംവദിക്കുകയും പങ്കിടുകയും ചെയ്തതിന് നന്ദി പറഞ്ഞ അദ്ദേഹം പുതുവത്സരാശംസകൾ നേരുകയും ചെയ്തു.

English Summary:

Sheikh Mohammed bin Rashid Al Maktoum said that Dubai become a world city - New Year Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com