തൃശൂർ ജില്ലാ സൗഹൃദവേദി ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Mail This Article
ദോഹ∙ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം വിവിധ കലാപരിപാടികളോടെ ഐസിസി അശോകാ ഹാളിൽ നടന്നു. മലയാള സിനിമാതാരം ഹരിപ്രശാന്ത് വർമ മുഖ്യാതിഥിയായിരുന്നു.
ട്രഷറർ റാഫി കണ്ണോത്ത്, കുടുംബസുരക്ഷാ കമ്മിറ്റി ചെയർമാൻ പ്രമോദ് മൂന്നിനി, ജനറൽ കോഓർഡിനേറ്റർ മുഹമ്മദ് മുസ്തഫ, ഓഡിറ്റ് കമ്മിറ്റി ചെയർമാൻ ശശിധരൻ പ്ലാഴി, ടാക് ഖത്തർ എംഡി പി. മൊഹസിൻ, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ വി.കെ. സലീം, വനിതാ കൂട്ടായ്മ ചെയർപേഴ്സൺ റജീന സലീം തുടങ്ങിയവർ പങ്കെടുത്തു. വേദി പ്രസിഡന്‍റ് അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വിഷ്ണു ജയറാം ദേവ് സ്വാഗതവും കൾച്ചറൽ കമ്മിറ്റി ചെയർമാൻ ജിഷാദ് ഹൈദർ അലി നന്ദിയും പറഞ്ഞു. സെക്രട്ടറി റസാഖ് പരിപാടികൾ നിയന്ത്രിച്ചു. സ്വാഗത ഗാനം, സെമിക്ലാസിക്കൽ ഡാൻസ്, മാർഗം കളി, കുട്ടികളുടെ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നീ പരിപാടികൾക്ക് പുറമെ, കോമഡി ഷോ, ക്രിസ്മസ് കരാൾ, ചുരിക ടീമിന്റെ ബാൻഡ് പ്രകടനം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.