ADVERTISEMENT

ദുബായ് ∙ വിവിധ എമിറേറ്റുകളിലെ മഴസാധ്യത കണക്കിലെടുത്ത് വാഹനമോടിക്കുന്നവർക്ക് ദുബായ് പൊലീസ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. വാഹനവുമായി പുറത്തിറങ്ങുന്നവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

∙ മഴയുള്ള സാഹചര്യത്തിൽ മങ്ങിയ ലൈറ്റിട്ട് വാഹനമോടിക്കുക. ബ്രൈറ്റ് ലൈറ്റ് ഇട്ട് ഓടിക്കരുത്.
∙ വെള്ളക്കെട്ടുകളിലൂടെ വാഹനമോടിക്കുന്ന സാഹചര്യമുണ്ടെങ്കിൽ ബ്രേക്ക് കുറ്റമറ്റതാണെന്ന് ഉറപ്പാക്കുക.
∙ താഴ്‌വാരങ്ങളിലും ഒഴുക്കുള്ള പാതകളിലൂടെയും വാഹനം ഓടിക്കാതിരിക്കുക.

∙ പുറംകാഴ്ച നഷ്ടപ്പെടാതിരിക്കാൻ വൈപ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിച്ച ശേഷം വാഹനം നിരത്തിലിറക്കുക.
∙ മറ്റു വാഹനങ്ങൾക്കിടയിൽ സുരക്ഷാ അകലം പാലിച്ച ശേഷം മിതമായ വേഗത്തിൽ ഓടിക്കുക
∙ മുന്നിലെ ചില്ലിൽ നീരാവി ഘനീഭവിക്കുന്നത്  ഒഴിവാക്കാൻ എയർ സ്വിച്ച് ഉപയോഗിക്കുക
∙ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ മാത്രം വിശ്വസിക്കുക. വ്യാജ പ്രാചാരണങ്ങളും വാർത്തകളും ഒഴിവാക്കുക.

സഹായം തേടാൻ
അടിയന്തര സാഹചര്യങ്ങളിൽ  വിളിക്കേണ്ട നമ്പർ: 999
സാധാരണ പൊലീസ് സഹായത്തിന്: 901

English Summary:

Dubai Police issues rain safety guidelines for motorists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com