ഒരു കോടി റിയാൽ ഒരു പരസ്യത്തിന്, വീട്ടമ്മയുടെ ആഡംബര ജീവിതത്തിന് കുടപിടിച്ചത് ‘പാപ്പരായ ഭർത്താവ്’; അറിയാം 7 പ്രധാന രാജ്യാന്തര വാർത്തകൾ
Mail This Article
ഒരു പരസ്യത്തിന് ഒരു കോടി റിയാൽ, സമ്പാദിക്കുന്നത് 10 കോടിയിലേറെ; സൗദി സെലിബ്രിറ്റി 'കുടുങ്ങി'!
റിയാദ് ∙ സമൂഹ മാധ്യമങ്ങളിൽനിന്ന് തനിക്ക് പത്തുകോടി റിയാൽ വരുമാനം ലഭിക്കുന്നുണ്ടെന്ന അവകാശവാദവുമായി സ്നാപ് ചാറ്റ് സെലിബ്രിറ്റി. പരസ്യങ്ങൾ ചെയ്യുന്നതിലൂടെയാണ് ഇത്രയും വരുമാനം ലഭിക്കുന്നതെന്നാണ് സാറ അല്‍വദ്ആനിയ അവകാശപ്പെട്ടത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
യുകെയിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു; പുതുവർഷ ദിനത്തിൽ വിട പറഞ്ഞത് പത്തനംതിട്ട സ്വദേശിനി
ലണ്ടൻ ∙ യുകെയിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. ഗുജറാത്തിലെ രാജ്ഘോട്ടിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസിന്റെ മകൾ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
യുഎഇയിൽ പുതിയവർഷം 12 പുതിയ നിയമങ്ങൾ; പ്രവാസ ലോകത്ത് പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും, അറിയാം വിശദമായി
അബുദാബി/ ദുബായ്∙ പ്രതീക്ഷകളുടെ പുതുവർഷത്തിൽ യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 12 പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്ന വർഷം കൂടിയാണ് 2025. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
ആഡംബര ജീവിതം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ദുബായിലെ വീട്ടമ്മ; പണം നൽകിയത് തട്ടിപ്പ് നടത്തി പാപ്പരായ ഭർത്താവ്
ദുബായ് ∙ സമൂഹ മാധ്യമങ്ങളിൽ ആഡംബര ജീവിതം വെളിപ്പെടുത്തുന്ന പോസ്റ്റുകളുമായി നിറയുന്ന ദുബായിൽ താമസിക്കുന്ന വനിതയ്ക്ക് പണം നൽകിയിരുന്നത് പാപ്പരാക്കപ്പെട്ടതിനു ശേഷം യുകെയിൽ നിന്ന് പലായനം ചെയ്ത ഭർത്താവാണെന്ന് റിപ്പോർട്ട്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
പ്രവാസികൾക്ക് കനത്ത തിരിച്ചടി: യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു
ദുബായ് ∙ യുഎഇയുടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2024ൽ 131,000 ആയി ഉയർന്നു. 350 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് വർധിക്കുന്ന സ്വദേശിവത്കരണമെന്ന് റിപ്പോർട്ടുണ്ട്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
യുകെയിൽ കാണാതായ മലയാളി വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
എഡിൻബറോ ∙ യുകെയിൽ നിന്ന് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. എഡിൻബറോയിൽ നിന്ന് അധികം അകലെയല്ലാത്ത ഗ്രാമമായ ന്യൂബ്രിഡ്ജിലെ ആൽമണ്ട് നദിയുടെ കൈവഴിയിൽ നിന്നുമാണ് സാന്ദ്ര സജുവിന്റെ (22) മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
സിഎ ഫൈനൽ പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാം റാങ്ക് പ്രവാസി മലയാളിക്ക്
ദുബായ് ∙ സിഎ ഫൈനൽ പരീക്ഷയിൽ റാങ്കിന്റെ തിളക്കവുമായി പ്രവാസി വിദ്യാർഥിനി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൈനൽ പരീക്ഷയിൽ ദേശീയ തലത്തിൽ അഞ്ചാം റാങ്കും കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനവുമാണ് അംറത് ഹാരിസ് കരസ്ഥമാക്കിയത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.