റിയാദ് മെട്രോ ഇനി 'ഫുൾ സ്വിങ്ങി'ൽ, 6 ലൈനുകളിലും യാത്ര ചെയ്യാം; ഓറഞ്ച് ലൈനിൽ സർവീസ് ഇന്നു മുതൽ
Mail This Article
റിയാദ് ∙ റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ (മദീന റോഡ്) ഇന്നു മുതൽ സർവീസ് തുടങ്ങും. ഇതോടെ മെട്രോയിലെ ആറു ലൈനുകളും സജീവമാകും
ഒന്നാം ട്രാക്ക് ആയ ഉലയ്യ-ബത്ഹ (ബ്ലൂ ലൈന്‍), നാലാം ട്രാക്ക് കിങ് ഖാലിദ് എയര്‍പോര്‍ട്ട് (യെല്ലോ ലൈന്‍), ആറാം ട്രാക്ക് അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് ജംങ്ഷൻ-ഷെയ്ഖ് ഹസന്‍ ബിന്‍ ഹുസൈന്‍ (വയലറ്റ് ലൈന്‍) എന്നീ മൂന്നു റൂട്ടുകളില്‍ ഡിസംബര്‍ ഒന്നിനും രണ്ടാം ട്രാക്ക് കിങ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), അഞ്ചാം ട്രാക്ക് കിങ് അബ്ദുല്‍ അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നീ റൂട്ടുകളില്‍ ഡിസംബര്‍ 15 മുതലും സര്‍വീസ് ആരംഭിച്ചിരുന്നു.
ഇന്ന് മുതൽ സർവീസ് ആരംഭിക്കുന്നത് മൂന്നാം ട്രാക്ക് ആയ മദീന റോഡി (ഓറഞ്ച് ലൈന്‍)ലാണ്. പ്രതിദിനം 11.6 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് റിയാദ് മെട്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിയാദ് മെട്രോയില്‍ നാല്‍പതു ശതമാനം ട്രാക്കുകളും ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്. ഡിസംബര്‍ ഒന്നിനാണ് മെട്രോ സർവീസ് ആരംഭിച്ചത്.