ADVERTISEMENT

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമിയെപ്പറ്റി കേട്ടറിഞ്ഞിട്ടുണ്ടോ ? ഒബാമയുടെ നേതൃത്വം രാജ്യത്തെ മെച്ചപ്പെടുത്തിയെന്ന് ഞാൻ വാദിക്കുന്നില്ലെങ്കിലും, അദ്ദേഹം തന്റെ പ്രസംഗം കൊണ്ട് അമേരിക്കക്കാരെ വിലക്കെടുത്തു എന്ന് പറയുന്നതാവും ശരി. ഇവിടെയാണ് ഇവർ രണ്ടും പേരെയും താരതമ്യം ചെയ്യുന്നത്. ഏത് സാഹചര്യവും കൈകാര്യം ചെയ്യാനുള്ള വ്യക്തമായ ധാരണയും, കൂടുതൽ വസ്‌തുതകളോടെ തിരിച്ചടിക്കാൻ വാക്ചാതുര്യവും ഉണ്ട് എന്നതാണ് വിവേകിന്റെ വിജയസാധ്യത. വംശീയതയുടെ വിഷയത്തിൽ  തുടങ്ങിയാൽ പോലും, അതൊന്നും വിവേക് എന്ന സ്ഥാനാർഥിയെ  ബാധിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.  മനുഷ്യരാശിയുടെ പുരോഗമനം, മനുഷ്യസ്‌നേഹം, സേവനം എന്നിവയിലൂടെ  മെച്ചപ്പെടുത്തലുകൾ കൊണ്ടുവരാൻ കെൽപുള്ളവനാണ് വിവേക്. കഠിനമായ കാര്യങ്ങൾ നിർണായക സംഭാഷണങ്ങളിലൂടെ  ലളിതമാക്കുന്ന രാമസ്വാമി തികഞ്ഞ നർമബോധമുള്ള ഒരു വാഗ്മിയാണ്. മുൻ ന്യുജഴ്‌സി  ഗവർണർ ക്രിസ് ക്രിസ്റ്റി അദ്ദേഹത്തെ ചാറ്റ്ജിപിടി എന്ന് വിളിച്ചപ്പോൾ, "ഒബാമയോട് ചെയ്തതുപോലെ ഒരു ആലിംഗനം നൽകൂ, ഒബാമയോട് ചെയ്തതുപോലെ എന്നെ തിരഞ്ഞെടുക്കാൻ നിങ്ങൾ സഹായിക്കു" എന്നായിരുന്നു വിവേകിന്റെ മറുപടി. അമേരിക്ക പോലൊരു രാജ്യത്തിന് പ്രതിരോധശേഷിയും നർമബോധവുമുള്ള ഒരു നല്ല നേതാവിനെ വേണം. അദ്ദേഹം അമേരിക്കയെ പുനരുജ്ജീവിപ്പിക്കും.

 

പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രം മത്സരിക്കാനായിരുന്നു ആദ്യം ആഗ്രഹിച്ചിരുന്നത്. എന്നിരുന്നാലും, ഇപ്പോൾ തന്നെ, വൈസ്  പ്രസിഡന്റായി ട്രംപിന്റെ കീഴിൽ പ്രവർത്തിക്കാനുള്ള സന്നദ്ധതയോടെ താനും സംവാദത്തിൽ ആവേശത്തോടെ കൈ ഉയർത്തിയതായി വിവേക് സമ്മതിച്ചിട്ടുണ്ട്. രാജ്യസ്‌നേഹവും  മുൻ പ്രസിഡന്റ് ട്രംപിനോടുമുള്ള ബഹുമാനവും വെളിവാക്കിയ നിമിഷങ്ങളായിരുന്നു അതെന്നോർക്കണം.

 

സംസാരവും മനോഭാവവും മാത്രമല്ല; ഹാർവാർഡിൽ നിന്നും യേലിൽ നിന്നും ബിരുദങ്ങൾ നേടിയ അദ്ദേഹത്തിന് ആദരണീയമായ വിദ്യാഭ്യാസ പാരമ്പര്യമുണ്ട്. ഒരു സംരംഭകനെന്ന നിലയിൽ ബിസിനസ് വിജയത്തോടൊപ്പം തന്റെ വിദ്യാഭ്യാസയോഗ്യതയും, അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയെ മികവുറ്റതാക്കും. യേൽ ലോ സ്കൂളിൽ നിന്ന് ബിരുദം നേടുന്നതിന് മുമ്പ്  തന്നെ അദ്ദേഹത്തിന്  ഏകദേശം 15 മില്യൻ ഡോളർ ആസ്തി ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.  അമേരിക്കയെക്കുറിച്ചുള്ള ഉത്കൃഷ്ടമായ കാഴ്ചപ്പാടുള്ള ഒരു സത്യസന്ധനായ ചെറുപ്പക്കാരൻ എന്നതാണ് വിവേകിന്റെ ഏറ്റവും മഹത്തായ യോഗ്യത. പ്രസിഡന്റ് സ്ഥാനാർഥിയുടെ കുടുംബപാരമ്പര്യം ഇന്ത്യയിലെ പാലക്കാട് നിന്നും തുടങ്ങുന്നു.

 

സംവാദത്തിൽ മറ്റെല്ലാവരും അദ്ദേഹത്തെ ആക്രമിച്ചപ്പോൾ, അദ്ദേഹം ശാന്തമായ പുഞ്ചിരി കാത്തുസൂക്ഷിച്ചു. വിദേശനയം ശാന്തമായും സമചിത്തതയോടെയും അദ്ദേഹം കൈകാര്യം ചെയ്യും എന്നതിന്റെ യോഗ്യതാപരീക്ഷ വിവേക് പാസ്സായിക്കഴിഞ്ഞു.  യുക്രെയ്‌നിൽ എന്തുചെയ്യുമെന്ന് അവതാരകൻ ചോദിച്ചപ്പോൾ, യുക്രെയ്നിയൻ, റഷ്യൻ അതിർത്തികൾ സംരക്ഷിക്കുന്നത് നിർണായകമാണെന്ന് അദ്ദേഹം പ്രതികരിച്ചു. 

 

 

വിവേക് രാമസ്വാമിയുടെ ആശയങ്ങൾ പ്രായോഗികമാണ്, വിചിത്രമല്ല, മാത്രമല്ല  മികവ് തെളിയിക്കാൻ കഴിവുള്ളവയുമാണ്. ഇവയെ നിരാകരിക്കുന്നവർ തെറ്റാണെന്ന് കാലം തെളിയിക്കും. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥി വിവേക് ​​രാമസ്വാമി തന്നെ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com