ADVERTISEMENT

എൻ കൺകളിൽ പ്രകാശിച്ച വെളിച്ചം
ഞാനറിയാതെ എന്നിൽ പടർന്നൊരു വെളിച്ചം
ഞാൻ നിന്നെയും നീ എന്നെയും കണ്ടൊരു വെളിച്ചം
നമ്മളൊന്നായി കണ്ട വെളിച്ചം, നമ്മളെന്ന പ്രണയമാം വെളിച്ചം

എൻ കാതുകളിൽ കേട്ടൊരു സ്വരം
ഞാനറിയാതെ എന്നിൽ പതിഞ്ഞൊരു സ്വരം
ഞാൻ നിന്നെയും നീ എന്നെയും കേട്ടൊരു സ്വരം
നമ്മളൊന്നായി കേട്ട സ്വരം, നമ്മളെന്ന പ്രണയമാം സ്വരം

എൻ മനസ്സിൽ അറിഞ്ഞൊരു വികാരം
ഞാനറിയാതെ എന്നിൽ അലിഞ്ഞൊരു വികാരം
ഞാൻ നിന്നെയും നീ എന്നെയും അറിഞ്ഞൊരു വികാരം
നമ്മളൊന്നായി അറിഞ്ഞ വികാരം, നമ്മളെന്ന പ്രണയമാം വികാരം

നിശ്ചയമൊന്നിതു പ്രീയേ
രചിക്കും നാം ഒന്നായി പ്രണയ വെളിച്ചത്തിൽ
പാടും നാം ഒന്നായി പ്രണയസ്വരത്തിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com