ADVERTISEMENT

ജീവിച്ചിരിക്കുന്ന ഒരാൾക്കുവേണ്ടി പങ്കുവെക്കപ്പെടുന്ന സമയം പോലെ തന്നെയാണ് മരിച്ച ഒരാൾ എങ്ങനെ ഓർമ്മിക്കപ്പെടുന്നുവെന്നതും.

അഞ്ചു ആറു വർഷങ്ങൾക്കു മുന്നെ ഒരു സന്ധ്യസമയം കടന്നു വന്ന നേരത്തു ഡ്രൈവ് ചെയ്തു…

സന്ധ്യ ഒതുങ്ങി നിന്നു കൊടുത്തു, രാത്രിക്കു പുണരാനായി…

മദീന ഖലീഫാ റോഡിന്റെ എതിർവശത്തായി പഴേ ഒരു ബക്കാലയുടെ

മുന്നിൽ നിന്നു മറ്റെതോ ലോകത്തിലേക്ക് നോട്ടം എറിഞ്ഞു നിൽക്കുന്ന ഒരു

മൂക്കുത്തിക്കാരിയെ കണ്ടതു…

സ്ഥിരം ഈ വഴിയിലൂടെ യാത്രക്കാരനായി പോകുമ്പോഴോക്കെയും അവരെ ഇതിനു മുൻപും ഞാൻ കണ്ടിട്ടുണ്ട്.

അന്നൊക്കെ എന്തോ ഒരു പ്രത്യേകത അവളിൽ ഉള്ളതായും തോന്നിയിരുന്നു…

ചിലപ്പോൾ അവർ ണിഞ്ഞിരിക്കുന്ന കരിവളകളോ… !! മഷി എഴുതിയ

കണ്ണുകളോ… !! കല്ലുള്ള മൂക്കുത്തിയോ… !!

അതുമല്ലെങ്കിൽ ഇടക്കിടെയ്ക്ക് മുഖത്തണിയാറുള്ള, ആ കൗതുകമുള്ള

പുഞ്ചിരിയോ ആയിരിക്കണം.

എന്തോ ഒന്ന് പറയാതെ പറയുന്നുണ്ട്…

ഇവരെ പോലുള്ള ആരോ എന്റെ ഓർമ്മകളിൽ കൂടി കടന്നു

പോയിട്ടുള്ളതായി… !!!

നേരെ വാഷ്‌ബേസിൻ പോയി മുഖം കഴുകി ഉറക്കം തുടച്ചുകളഞ്ഞു,

ഉണർവ്വിന്റെ ഉടുപ്പുകൾ ഇടുമ്പോൾ മനസ്സിൽ അസുഖപ്രദമായ ചിന്തകൾ

മണ്ണിരകളെ പോലെ തലയുയർത്തി…

മനസ്സ് ചെന്ന് തറച്ചു നിന്നതു വൈഫ് നേരത്തെ ജോലി ചെയ്തിരുന്ന

ഹോസ്പിറ്റഴിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ വയ്യാത്ത ഒരു രോഗിയിലേക്കും.

എല്ലാവരാലും ഇഷ്ടപ്പെട്ടിരുന്നു..

അവളെ ഇഷ്ടപ്പെടാത്തവരും അവളാൽ ഇഷ്ടപ്പെടാൻ മോഹിച്ച…

അമ്മുവിലേക്ക്.

പലപ്പോഴും അവരുടെ വിശേഷങ്ങളും ഫോട്ടോയും വൈഫ് എന്നേയും

കാണിച്ചിരുന്നു, അവളുടെ മൊബൈലിൽ ഗാലറിയിൽ ഇപ്പോഴും

സൂക്ഷിച്ചിരുന്ന ഒരു

നിഴൽ ചിത്രം…

ഒരിക്കൽ അവരുടെ മരണ വാർത്ത അറിയിച്ചു കൊണ്ട് വന്ന മെസ്സേജ് ആ

വാട്ട്സപ്പിൽ ഡിലീറ്റ് ചെയ്യാതെ ഇപ്പോഴും.

ഇരുൾ മൂടിയ ഇടനാഴികളിലും, നീല നക്ഷത്രങ്ങൾ പ്രകാശം പരത്തുന്ന

നിലാവുള്ള രാത്രികളിൽ ഇളം കാറ്റിനാൽ താളം ചവിട്ടുന്ന ഇലകളുടെ

നേർത്ത ശബ്ദത്തിലും അകാലത്തിൽ പൊലിഞ്ഞു പോയ പെങ്ങളെ..

കൂട്ടുകാരിയെ തിരഞ്ഞ് രാത്രിയിൽ ഇറങ്ങി നടക്കാറുള്ള പാവം

ചങ്ങാതിയുടെ മുഖം ഓർത്തു പോയി ഞാനാവേളയിൽ…

ഗൾഫ് ടീ യിൽ നിന്നു വാങ്ങിയ ചായ ഒടുവിൽ തണുത്തിരുന്നു,

ഓർമ്മയിൽ നിന്നും പിൻതിരിഞ്ഞ് വരുമ്പോൾ മുൻപിലെ മൂക്കുത്തിയിട്ട

പെണ്ണിനോട് അൽഫസ്സാ പോലീസും… വേറെ ആരൊക്കയോ… എന്തൊക്കയോ

ചോദിക്കുന്നുണ്ടായിരുന്നു…

ഞാൻ അവിടെ നിന്നും ആകാശത്തിലേക്ക് നോക്കി, ആകാശം കുറച്ചൂടെ

ഇരുണ്ടു.. അദൃശ്യങ്ങളായ നിരവധി മേഘങ്ങൾ അതിലെ ഇരുണ്ടു

പോകുന്നതായി തോന്നി.

ഇരുണ്ട രാത്രിയും അതിലെ അനാഥങ്ങളായ മേഘങ്ങളും എന്നിൽ

വിഷാദത്തിന്റെ ചുരുളുകളിലേക്ക് ഉയർത്തിയതായും.

ഞാൻ അവിടെ നിന്ന് പോകുന്നത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ലാരുന്നു…

എന്തോ അവിടെ നടന്നിരിക്കുന്നു.. ആർക്കറിയാം… ഞാൻ വേറൊരു

മൂഡിലായിരുന്നു.. അത് ഒരുപാടു വർഷങ്ങൾക്കു മുന്നേ ആയതു കൊണ്ട്

ഒന്നും ഓർമ്മയിൽ വരുന്നില്ല..!!!

ഇന്ന് ഏറെ വൈകിയാണ് ഞാൻ വീട്ടിൽ എത്തിയത്, അത്രയും

താമസിച്ചതുകൊണ്ട് എല്ലാവരും ഉറങ്ങീട്ടുണ്ടാകും എന്നു കരുതിയാണ്

ഗേറ്റ് തുറന്നത്. എന്നാൽ മുറ്റത്ത് ഒരാൾകൂട്ടം കൂട്ടത്തിൽ എന്റെ

വൈഫും മോളും ഉണ്ടാരുന്നു…

അവരുടെ ഇടയിൽ കൂടി മുറിയിൽ കയറിയ ഞാൻ പാതി തുറന്ന

ജനലിലൂടെ അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചിരുന്നു, അവരുടെ സംസാരം

വേറെ ഒന്നുമായിരുന്നില്ല…

മെഡിക്കൽ സിറ്റിക്കകത്തു വെച്ച് ഇന്നു പകൽ ആരൊക്കെയോ പണ്ട്

മരിച്ചു പോയ ആ അമ്മുവിനെ കണ്ടിരുന്നു എന്നതായിരുന്നു..

കൂടി നിന്നവരിൽ ചില ആൺ ശബ്ദങ്ങൾ ഇതിനെ ശക്തമായി എതിർത്തു…

ഈ നൂറ്റാണ്ടിൽ അതും ഖത്തറിൽ ആത്മാവും,

പ്രേതങ്ങളും… നിങ്ങൾക്കൊന്നും വേറെ പണിയില്ലേ…

ഇതൊക്കെ വിശ്വസിച്ചും, പിന്നെ അതും പറഞ്ഞു നടക്കാൻ..!!!

സത്യത്തിൽ അത് ശരിയെന്നു തന്നെയാണ് എനിക്കും തോന്നിയത്,

അതൊക്കെ മനുഷ്യൻമ്മാരുടെ വെറും തോന്നലുകൾ മാത്രം.

അടുത്ത ദിവസം അതെയ്..

ഷിബ്ബു തിരുവനന്തപുരം കാരൻ ജെ ചേട്ടൻ പറഞ്ഞതു അവരൊക്കെ

പറയുന്നതിലും കാര്യമുണ്ട്.. കേട്ടോ

ചില രാത്രികളിൽ എനിക്ക് തോന്നിയിട്ടുണ്ട് എന്റെ റൂമിന്റെ അടുത്തു

അടഞ്ഞു കിടക്കുന്ന റൂമിൽ ആരോ വന്നിട്ട് അവിടെ

ഇരിക്കുന്നതായും….. പിന്നീട് പുലർച്ചെ അവിടെ നിന്നും ഡോർ

ശക്തിയായി അടച്ചിട്ടു

തിരികെ പോകുന്നതായും.

ആദ്യമൊക്കെ ഞാൻ കരുതി അതൊക്കെ വെറുമൊരു

തോന്നലായിരിക്കുമെന്ന് പക്ഷേ… ഒരു ദിവസം ഞാൻ ആ മുറിയിൽ കയറി

ചെന്നപ്പോൾ അവിടമാകെ കൈതചക്കയുടെ ഗന്ധമുള്ള സാബ്രാണി

തിരിയുടെ മണം ആയിരുന്നു… !!!

പുറത്തു പൂച്ചകളുടെ അലറികരച്ചിലും കേട്ടിരുന്നു.

ഈ ഭൂമിയിൽ ആത്മാക്കളുണ്ട്.. ഒരുപാട് വെളിച്ചത്തിന് ചുറ്റിലും ഇരുന്ന്

കൊണ്ട് ഇതൊക്കെ വെറും തോന്നലുകളും, അന്ധവിശ്വാസങ്ങളും

ആണെന്ന് പറയാം പക്ഷേ ഒരു നിമിഷം ഇതൊന്നുമില്ലാതെ കൂരാ

കൂരിരുട്ടിൽ തനിയെ കാതോർത്താൽ നമുക്ക് കേൾക്കാം ചില

ആത്മാക്കളുടെ തേങ്ങി കരച്ചിലുകൾ…

ജെയ് ചേട്ടന്റെ വാക്കുകൾക്ക് മുന്നിൽ ഞാൻ ശരിക്കും

നിശബ്ദനായിരുന്നു…

അതെ അതാണ് ശരിക്കും സത്യമാണ്…

ഒരിക്കൽ നമ്മൾ മരണപ്പെട്ടാൽ നമ്മുടെ ഇഷ്ടങ്ങളെ തേടി ഈ ഇടത്തിലേക്ക്

തിരികെ വരാതിരിക്കാൻ നാവുമോ…

വില്ലയിലെ മുറികളിലെ അവസാന വെളിച്ചവും അണഞ്ഞ നേരം മുറിയിൽ

നിന്ന് ഞാൻ പുറത്തേക്ക് കടക്കുമ്പോൾ ഒരു പഴയ ന്യൂസ് പേപ്പർ എന്റെ

വണ്ടിയുടെ അടുത്തു കിടക്കുന്നുണ്ടായിരുന്നു.

എന്റെ കാർ ആക്സിഡന്റ് ഉണ്ടായി മരണപ്പെട്ട വാർത്തയിൽ എന്റെ

പേരു വന്ന ന്യൂസ്പേപ്പർ… !!!!

സ്വന്തം അച്ഛൻ മരിച്ചപ്പോൾ പോലും ഇത്രയും സങ്കടം തോന്നിയിരുന്നില്ല..

ലോകത്ത് എന്റെ ഒരൊറ്റ കാൽപ്പാടു പോലും അവശേഷിപ്പിക്കാൻ പറ്റിയില്ല

എന്ന ഭായനക സത്യവും തിരിച്ചറിഞ്ഞ നിമിഷവും അതു തന്നെയായിരുന്നു.

അപ്പോൾ ഞാൻ ഞെട്ടി, മനസ്സിൽ ദിനരാത്രങ്ങളിലൂടെ അടിഞ്ഞു കയറിയ

അസ്വഭാവികയുടെ മഞ്ഞിൽ പടലങ്ങൾ ഉരുകിയൊഴുകാൻ തുടങ്ങി.

മുകളിൽ നിന്നു ആകാശം എന്നിലേക്ക് കുതിച്ചിറങ്ങി വന്നു. നാലുപാടും

നിന്ന് ചക്രവാളങ്ങളും. ഭയപ്പടോടെ കണ്ണുകൾ ഇറുക്കിയടച്ചു, ദിക്കുകൾ

അരുകിൽ വന്നു നിൽക്കുന്നതായി ചെവികൾ അറിഞ്ഞു തുടങ്ങി.

ഭൂമിയും ആകാശവും ദിക്കുകളും ഒക്കെ കൂടി ചേർന്ന് എന്നെ ഞെക്കി ഒരു

തടവറ ഒരുക്കുന്നു.

എന്റെ ശബ്ദം തോണ്ടക്കുഴിയിൽ വരണ്ടുനിന്നു ഒന്നുറക്കെ കരയാൻ

പോലുംമാകാതെ… !!

എന്റെ ശരീരം ഒരു അപ്പുപ്പൻ താടി പോലെ ഭാരം കുറഞ്ഞു കുറഞ്ഞു

വന്നു

എനിക്ക് പരിചയം ഉള്ള ഒരു പാട് പേർ അവിടെ എന്നെ കാത്തു

നിൽക്കുന്നതായും, അവരുടെ ഇടയിൽ ഒന്നും ഞാൻ അമ്മുവിനെ മാത്രം

കണ്ടില്ല…

ഒരു പക്ഷെ ആയസ്സെത്താതെ അസുഖം ബാധിച്ചു മരണപ്പെട്ട ശരീരങ്ങൾക്ക്

ഇവിടെ പ്രവേശനമില്ലായിരിക്കും..

English Summary:

Madina Khalifa The Street Girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com