ADVERTISEMENT

രാജ രാജ, ദേവ രാജ, യേശു ദേവൻ
രാജ രാജ, ദേവ രാജ, യേശു ദേവ രാജനി 
ദേവലോകം വിട്ടിറങ്ങി മന്നിടത്തിൽ  ജാതനായ് (2)

ലാലാലലാ ലാലാലലാ ലാലാല ലലലാ 

കീറ്റു ശീലയിൽ പൊതിഞ്ഞ പൈതലേ 
വാഴ്ത്തീടാം, സ്തുതിച്ചിടാം, നമിച്ചിടാം 
കന്യ മേരിയിൽ പിറന്ന സൂനുവേ 
വാഴ്ത്തീടാം, സ്തുതിച്ചിടാം, നമിച്ചിടാം (2)

ലാലാലലാ ലാലാലലാ ലാലാല ലലലാ. 

രാക്കിളികൾ പാതിരാവിൽ പാട്ടു  പാടുന്നു, 
കാട്ടരുവികൾ അപാട്ടിന്ന് ഏറ്റു പാടുന്നു, (2)
ആഹാ സന്തോഷം എങ്ങും ആനന്ദം (2)
പാരാകെ മനുജർക്കിന്നാഘോഷം.!.

മണ്ണും വിണ്ണും കുളിരുന്ന രാവിൽ 
കണ്ണും കരളും നിറയും നിലാവിൽ (2)
സ്വർഗമണ്ഡലം കടന്നു മർത്യ പാപ മോചകനായ് 

മന്നിടത്തിൽ ദൈവ പുത്രൻ ജാതനായ്, (2)
മന്നിടത്തിൽ ദൈവ പുത്രൻ ജാതനായ്, 

കീറ്റു ശീലയിൽ പൊതിഞ്ഞ  പൈതലേ 
വാഴ്ത്തീടാം, സ്തുതിച്ചിടാം, നമിച്ചിടാം 
കന്യ മേരിയിൽ പിറന്ന സൂനുവേ 
വാഴ്ത്തീടാം, സ്തുതിച്ചിടാം, നമിച്ചിടാം (2)

രാജ രാജ, ദേവ രാജ, യേശു ദേവ രാജനി 
ദേവലോകം വിട്ടിറങ്ങി മന്നിടത്തിൽ  ജാതനായ് (2)
ദേവലോകം വിട്ടിറങ്ങി മന്നിടത്തിൽ  ജാതനായ്
ദേവലോകം വിട്ടിറങ്ങി മന്നിടത്തിൽ  ജാതനായ്. 

ഗാനത്തിന്റെ യൂട്യൂബ്  ലിങ്ക്  കാണുവാൻ  താഴെ  ക്ലിക്ക് ചെയ്യുക. 
https://youtu.be/xCKTD3-ZJxs?si=o94ElAWLYX3oaI8d

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com