ADVERTISEMENT

പാതി ദ്രവിച്ചുപൊടിഞ്ഞു തകർന്നതാ...
ആണിയിൽത്തൂങ്ങിക്കിടപ്പൂ പഴമുറം!
പേറ്റിക്കൊഴിച്ചു കഴിഞ്ഞെത്ര കാലങ്ങൾ
മർദനമേറ്റു തളർന്നെത്ര നാളുകൾ?
അന്നെന്റെ ഹൃത്തുടി താളത്തിൽ മന്ത്രിച്ചു:
"പരസുഖമേ സുഖം നിനക്കു നിയതം!"
ചാണകപ്പാലിൽ കുളിച്ചു വിശുദ്ധയായ്,
നോറ്റതാണെത്ര വ്രതങ്ങൾ മുറയ്ക്കു ഞാൻ?
എത്രയോ പൂജകൾക്കുള്ള നിവേദ്യങ്ങൾ,
നെഞ്ചിന്റെ താളത്തിൽ പേറ്റിയതാണു ഞാൻ?

ദുർഗതിയല്ലിതു കാലം നിയോഗിച്ച,
കർമഫലത്തിന്റെ ബന്ധനം മത്രമേ!
പോയ കാലത്തിന്റെ ഓർമകളിന്നെന്നി-
ലാത്മപ്രകർഷമായ് കത്തിജ്വലിക്കുന്നു!
പഴമുറം വേണ്ടെങ്കിൽ, അശ്രീകരത്തിന്റെ
മാലിന്യമാണെങ്കിൽ, ദൂരത്തെറിഞ്ഞേക്കൂ!
പിച്ച നടക്കുന്ന പിഞ്ചിളം കാലിലെ
മുള്ളായി മാറുവാൻ മുറ്റത്തു വീഴല്ലേ!

പഴമുറമല്ലിതു പൊയ്പ്പോയ നന്മ
ജീവധർമത്തിന്റെ മൂർത്തമാം ധന്യത!
സപ്തതീർത്ഥങ്ങളിൽ മുങ്ങിക്കുളിച്ചാലും
നേടാത്ത സായൂജ്യമാർഗ നിദർശനം!
വീടിന്റിരുട്ടിലെ പാഴ്മുറച്ചീളുമീ
മണ്ണിന്റെ ദർശനപുണ്യം നുകർന്നവൾ!

English Summary:

''Pazha Muram'' Malayalam Poem by Rajendran Triveni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com