ADVERTISEMENT

മാപ്പു ചോദിപ്പൂ ഞാൻ വയനാടിൻ ധരണിയിൽ 
അവസാന പ്രാണനായ് പരതുമ്പോഴും!
ജീർണിച്ച ദേഹങ്ങൾ, വേറിട്ട കൈകാലുകൾ  
ഹൃദയഭേദകം ഇന്നീ ദുരന്തഭൂമി!

വെട്ടിനിരത്തി ഞാൻ പണ്ടൊരിക്കൽ 
വശ്യമാം കുന്നുകൾ, താഴ് വരകൾ!
റോഡുകൾ, വീടുകൾ, ക്വാറികൾ നിർമ്മിച്ചു, നിൻ 
‘സ്ലോപ് ജിയോമെട്രി’ ഞാൻ പുനർ: രചിച്ചു!

കുഴികൾ, തടങ്ങൾ, തടാകങ്ങൾ ഒക്കെയും 
നിരപ്പാക്കി നിർദയം എൻ തുമ്പിക്കയ്യാൽ!
പേമാരിതൻ ജലം ഊർനിറക്കാൻ
വയ്യാതുരുൾപൊട്ടലായ് നീ പ്രതികരിച്ചു! 

പേമാരി ‘കാഞ്ചി’ വലിച്ചുവെങ്കിലും 
പ്രേരകശക്തിയിൽ ഞാൻ പാത്രമായി!
വനം നശിപ്പിക്കലിൽ  ഞാൻ  പങ്കാളിയായ്,
നോവിച്ചു, നിൻ ‘സ്ലോപ്’ ഞാൻ ‘സ്റ്റീപ്’ ആക്കിയപ്പോൾ.

പശ്ചിമഘട്ടവും ഗാഡ്ഗിൽ ജിയും 
മുല്ലപ്പെരിയാർ എന്ന ‘വാട്ടർ ബോംബും’
‘കോമ’യിൽ ശയിക്കും പഠന റിപ്പോർട്ടും,
ഓർത്തു പോകുന്നു ഞാൻ ഞെട്ടലോടെ!

നിർത്തിടാം ക്രൂരത, നട്ടിടാം മുളങ്കാടുകൾ 
ആരാധിച്ചിടാം പ്രകൃതിയെ, പണ്ടെന്ന പോലെ 
മാപ്പു ചോദിപ്പൂ ഞാൻ, ‘പ്രകൃതി മാതേ’ 
വെടിയൂ ഇനിയെങ്കിലും നിൻ രൗദ്രഭാവം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com