ADVERTISEMENT

ഘടികാരം
ലോകമൊരു വൃത്തം
കാലുകൾ സമയസൂചികൾ
നെഞ്ചിൽ മിടിപ്പ്
'നിലച്ചുപോകുമോ എന്നപേടി '

രതിപാനം
അവൾ പുഞ്ചിരിയിട്ടിളക്കിയ ചായക്കോപ്പ നീട്ടി
'വിടർന്നചുണ്ടെന്ന് '
ഞാനതെൻ ചുണ്ടുകൾക്കിടയിൽ വച്ചു ഞങ്ങളിരുവരും രതി പാനംചെയ്തു മൂർച്ഛിക്കുന്നു.

പൂവ്
പൂപോലെ മനോഹരമായ
ഇലകളുള്ള ചെടിയൊന്ന്
വീട്ടു മുറ്റത്ത് നട്ടു
ഇലകളെല്ലാം പൂവായ അതിൽ
ഇല തളിർത്തു കാണാനൊരു കൊതി ' പൂവിടുന്നു'

English Summary:

Three Malayalam Poems by Basheer Mulivayal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com