ADVERTISEMENT

സോണക്കേ......
നിങ്ങള്‍ ഓണം ആഘോഷിക്കാനുള്ള തിരക്കിലാണെന്നറിയാം.. ചിങ്ങം പിറന്നപ്പോള്‍ മുതല്‍ എന്തെന്നില്ലാത്ത ആകാംഷയിലാണ് ഞാനും. ജോലി കഴിഞ്ഞെത്തി കുറച്ചു പൂവു പിച്ചി അത്തപ്പൂക്കളം ഒരുക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ നമ്മുടെ കുട്ടികാലത്തെ ഓണത്തിന്റെ ഓർമകൾ മനസ്സിൽ ഒന്നൊന്നായി വന്ന് അത് എന്റെ മുഖത്ത് ഒരു പുഞ്ചിരി ആയി മാറി.

സോണക്കേ......
ഓർമ ഉണ്ടോ അന്ന് നമ്മൾ ഓണം ആകുമ്പോൾ വെളുപ്പിന് എഴുന്നേറ്റ് കയ്യിൽ ഒരു കവറോ പേപ്പറോ ആയി ഇറങ്ങും പൂക്കൾ ശേഖരിക്കാൻ. കുട്ടി ഉടുപ്പും ചീകാത്ത മുടി ഒക്കെ ആയി... അന്ന് അതിനെ കുറിച്ച് ഒന്നും ഒരു വേവലാതിയെ ഇല്ല. വേഗം ചെന്നില്ലെങ്കിൽ മറ്റുള്ളവർ ആ പൂക്കൾ കൊണ്ട് പോയാലോ എന്ന ചിന്ത മാത്രമായിരുന്നു.

അന്ന് വീടുകൾക് മതിലുകൾ ഇല്ലായിരുന്നു എവിടെയും ചെല്ലാമായിരുന്നു, ചുരുക്കം ചില വീടുകൾ ഒഴിച്ച്. അത് അവിടെ ചെന്നാൽ പൂക്കൾ കിട്ടില്ല എന്നുള്ളത് കൊണ്ടായിരുന്നു. നമ്മൾ മാത്രമല്ല വേറെയും കുട്ടികൾ കൂട്ടമായി വരുമായിരുന്നു.എല്ലാർക്കും വേണം പൂക്കൾ. ചെണ്ട് റോസ്, ചേഞ്ച്‌ റോസ്,  നമ്പ്യാർ വട്ടം, ചെമ്പരത്തി, ചെത്തി പൂക്കൾ, വാടാമല്ലി... അങ്ങനെങ്ങനെ ഒരുപാട് ഒരുപാട് പൂക്കൾ. കയ്യിലും കവറിലും ഒരുപാട് പൂക്കളുമായി മനസ് നിറഞ്ഞു എന്തൊക്കെയോ നേടിയെടുത്തപോലെ നമ്മൾ വീട്ടിലെത്തി പൂക്കളം ഇടും.

അപ്പോളേക്കും അമ്മ നമുക്ക് വേണ്ടി നല്ല സ്വാദ് ഉള്ള പ്രഭാതഭക്ഷണം ഉണ്ടാക്കിയിട്ടുണ്ടായിരിക്കും. ഒന്നാം തീയതി അല്ലെ അത് ഒരിക്കലും അമ്മ തെറ്റിച്ചിട്ടില്ല. ഇപ്പോൾ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നതും ആ ഭക്ഷണം തന്നെ ആണ്. അതിലും ഏറെ നമ്മൾ കാത്തിരിക്കുന്നത് നമ്മുടെ അപ്പാപ്പന്റെ കയ്യിൽ നിന്നുള്ള കൈനീട്ടത്തിന് വേണ്ടിയാണ്. ഒരിക്കലും മുടങ്ങാറില്ലാത്ത ആ കൈനീട്ടം നമ്മുടെ അനുഗ്രഹം ആയിരുന്നു. 

അപ്പാപ്പനൊപ്പം വയർ നിറയെ ആഹാരം കഴിച്ചിട്ട് നേരെ അമ്മാമ വീട്ടിൽ പോകും നമ്മൾ. അമ്മാമേ കാണാനും കൈനീട്ടം കൊടുക്കാനും ആണ്  പോകുന്നത് എങ്കിലും എന്റെ മനസ്സിൽ അമ്മാമ്മ ഉണ്ടാക്കിയ ആഹാരം കഴിക്കുന്നതിനെ കുറിച്ചായിരിക്കും. അവിടെ ചെന്ന് അമ്മാമ്മേടെ കയ്യിന്ന് കൈനീട്ടവും ആഹാരം എല്ലാം ആയി മനസും വയറും ഒന്നുകൂടി നിറച്ച് നമ്മൾ ആസ്വദിച്ചു നടന്ന ആ കുട്ടിക്കാലം എത്ര മനോഹരമായിരുന്നു. അച്ഛൻ നമുക്ക് വാങ്ങി തരാറുള്ള ഒരുപോലെ ഉള്ള പുത്തൻ ഉടുപ്പ് ഇട്ട് ഓടി ചാടി നടന്ന്....
ഒന്നിനെ കുറിച്ചും വേവലാതിയോ ആശങ്കകളോ ഒന്നുമില്ലാത്ത സുന്ദരമായ ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ ബാല്യം....
സോണക്കേ.... ഒരുപാട് നന്ദി.....നമ്മുടെ കുട്ടികാലം ഒരുപാട് ആഘോഷമാക്കിയതിന്.....
ഒരുപാട് ഒരുപാട് സ്നേഹം ബാല്യത്തിലെ ഓരോ ചുവടികളിലും ഒപ്പം നിന്ന് ഇത്ര സുന്ദരമായ ഓർമ്മകൾ തന്നതിന്...... ഇന്നലെ വൈകുന്നേരം മനസിലേക്ക് വന്ന ഈ നല്ല ഓർമകൾ എന്നിൽ ഉണ്ടാക്കിയ സന്തോഷം ചെറുതൊന്നുമല്ല.

English Summary:

Onam: Childhood Memories Shared by Sainaraj Somarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com