ADVERTISEMENT

കവിസദസ്സ് തീർന്നു
കവികൾ പുറത്തിറങ്ങി
എല്ലാ തലയിലും കാക്ക തൂറി.
വൈലോപ്പിള്ളി ചിരിച്ചു
കാക്ക തൂറിയാൽ ഭാഗ്യമെന്ന് പാടൂ
കാറ്റ് കൈമുട്ടി
വില്ലേജ് ചവറുകൾ
കൊത്തിത്തിന്നാൻ വാ, കാക്കേ
മഴ ശക്തിയോടെ പെയ്തു
കാക്ക ഒന്നും മൈൻഡാക്കിയില്ല
തെങ്ങിൻ മണ്ടയിലെ
കൂടിലേക്ക് പറന്നു.

കാക്കയെക്കുറിച്ച് തീസ്സിസുമായി
ബുജികൾ
കാക്കക്കറുപ്പുമായി
അവൾ കണ്ണിറുക്കി
കാക്ക വീസയുമായി ചില കാക്കകൾ മണലാരണ്യത്തിലെത്തി.

ഞാൻ പൂമുഖത്ത്
കാക്കപ്പടം തൂക്കിയിട്ടു.
വീട് പറഞ്ഞു..
നന്നായി
കവിതയേക്കാൾ ഭേദം
ഈ ആദരവ്.

English Summary:

Kakkappadam poem written by Sathyan Madakkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com