ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വിക്ടോറിയയുടെ ക്രിസ്മസ് കരോൾ വൈറൽ ആകുന്നു
Mail This Article
മെൽബൺ ∙ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് വിക്ടോറിയയുടെ 2019–ലെ ക്രിസ്തുമസ് കരോൾ മെൽബൺ മലയാളികളെ തന്നെ ആവേശ തിരകടൽ തീർത്ത് വൈറൽ ആയി മാറിയിരിക്കുന്നു. മെൽബണിന്റെ പ്രാന്തപ്രദേശങ്ങളായ Bendigo, Bellarat, Shepparton, Pakenham, Sale എന്നീ സ്ഥലങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മുന്നൂറോളം ക്നാനായ കുടുംബങ്ങളിലാണ് ഉണ്ണിയേശുവിന്റെ പിറവി തിരുന്നാളിന് മുൻപേ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകരാൻ അസോസിയേഷൻ കരോൾ സംഘമായി . നവംബർ 15 വെള്ളിയാഴ്ച Pakenham ലെ രേണു തച്ചേടന്റെ വസതിയിൽ അസോസിയേഷന്റെ കർമ്മനിരതനായ പ്രസിഡന്റ് സജി കുന്നുംപുറം കരോൾ ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
ഒരു മാസം നീണ്ടു നിൽക്കുന്ന കരോൾ ഏവർക്കും ആവേശത്തിന്റെ അലമാലകൾ സൃഷ്ടിച്ചുകൊണ്ട് ഡിസംബർ 15 ഞായറാഴ്ച മെൽബണിലെ നോബിൾ പാർക്ക് സെന്റ് ആന്റണീസ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളോടെ അവസാനിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് കരോൾ സംഘം കുടുംബങ്ങളിൽ എത്തുന്നത്. അസോസിയേഷന്റെ ഈ വർഷത്തെ കരോളിന്റെ പ്രത്യേകത സൗത്ത് റീജിയണനിൽ നിന്നുള്ള പങ്കാളിത്തമാണ്. സൗത്ത് റീജിയന്റെ കോർഡിനേറ്റർ മാത്യു തമ്പലക്കാട്ടും ജയിക്കബ് പാലച്ചേരിയും റ്റോബി വാളത്താറ്റിയും ഡിസൈൻ ചെയ്ത ക്രിസ്തുമസ് ഡ്രസിൽ ആണു പുരുഷൻമാർ ക്രിസ്മസ് കരോളിൽ തിളങ്ങിയത്.
ലിജി റോബിൻ , ജൂബി തോമസ് എന്നിവർ ഡിസൈൻ ചെയ്ത വനിതകളുടെ ക്രിസ്മസ് കരോൾ ഡ്രസ് പുതുമയോടെ വൈറൽ ആയി മാറി. ഇത്തവണത്തെ ക്രിസ്മസ് കരോളിന്റെ മറ്റൊരു പ്രത്യേകത ഗാനങ്ങൾ എഴുതി സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് അസോസിയേഷന്റെ ആരംഭകാലം മുതൽ സംഗീതത്തിന് മുൻതൂക്കം നൽകുന്ന ജോമോൻ കുളിഞ്ഞിയും അസോസിേയഷന്റെ എല്ലാ പരിപാടികളുടെയും ഭാവഗാനങ്ങൾ ആലപിച്ച് അംഗങ്ങളെ ആവേശത്തിലാഴ്ത്തുന്ന മോൻസി പൂത്തറയും താള മേളങ്ങളിൽ വിസ്മയം സൃഷ്ടിക്കുന്ന സോബി പുളിമലയും ബെഞ്ചമിൻ മേച്ചേരിയും അസോസിയേഷന്റെ വാനമ്പാടികളായ ജൂലി ടോണിയും കുഞ്ഞുമോൾ ജോസഫും അടങ്ങുന്ന കരോൾ സംഘം ആവേശമായി മാറുന്നു.
സജി കുന്നുംപുറത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കരോൾ പരിപാടികൾക്കു ചുക്കാൻ പിടിക്കുന്നു. അസോസിയേഷന്റെ ക്രിസ്മസ് കരോൾ ഉദ്ഘാടനത്തിന് ക്നാനായ സമുദായത്തിന്റെ പാരസ്പര്യം വിളിച്ചോതുന്ന മാർത്തോമൻ പാടിയാണു തുടങ്ങിയത്. എല്ലാ കുടുംബങ്ങളിലും കരോൾ എത്തുമ്പോൾ കുടുംബത്തിന് വേണ്ടി ഉണ്ണിയേശുവിനോട് പ്രാർഥിച്ചു കൊണ്ടാണു കരോൾ ഗാനങ്ങൾ തുടങ്ങുന്നത്. ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വിക്ടോറിയയുടെ നേതൃത്വത്തിൽ നടത്തുന്ന ക്രിസ്മസ് കരോൾ മെൽബണിലെ മുന്നൂറോളം കുടുംബങ്ങൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.