ഓസ്ട്രേലിയയിൽ മലയാളി വിദ്യാർഥിക്കു നേട്ടം
Mail This Article
×
മെൽബൺ/ കൊച്ചി ∙ മലയാളി വിദ്യാർഥിക്കു പടിഞ്ഞാറൻ ഒാസ്ട്രേലിയയിൽ 12 –ാം ക്ലാസ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് (99. 95 %) ആയ പെർഫെക്ട് സ്കോർ ലഭിച്ചു.
ഇരിങ്ങാലക്കുട കടുപ്പശേരി സ്വദേശിയും ഒാസ്ട്രേലിയയിൽ എൻജിനീയറുമായ ആൻസൺ പറപ്പുള്ളിയുടെയും സോഫ്റ്റ്‌വെയർ എൻജിനീയറായ റോസ്‌ലിന്റെയും മകനായ റയാൻ ജോസഫ് ആൻസനാണ് ഇൗ നേട്ടം. 12 വർഷമായി ഇവർ ഒാസ്ട്രേലിയയിലാണു താമസം. പെർത്ത് മോഡേൺ സ്കൂൾ വിദ്യാർഥിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.