ADVERTISEMENT

ഡാർവിൻ ∙ ഓസ്ട്രേലിയ ഡാർവിൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. ശനിയാഴ്ച ഡാർവിൻ മരാരാ ഫിലിപ്പിനോ ഹാളിൽ വച്ച് വിപുലമായ ഓണസദ്യയോടെ പരിപാടികൾക്ക് തുടക്കമായി. ഉച്ചയ്ക്ക് 12.30ന് തുടങ്ങിയ ഓണസദ്യയ്ക്ക് മുന്നോടിയായി നടന്ന ചടങ്ങിൽ ഡപ്യൂട്ടി ചീഫ് മിനിസ്റ്റർ നിക്കോൾ മാൻസൺ നിലവിളക്ക് കത്തിച്ച് ഓണാഘോഷത്തെപറ്റി സംസാരിച്ചു. ജനറൽ സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പോൾ പറോക്കാരൻ അധ്യക്ഷത വഹിച്ചു.

അന്നേ ദിവസം വൈകിട്ട് നടന്ന പൊതുസമ്മേളനം വിദ്യാഭ്യാസ മന്ത്രി ലോറൻ മോസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് പോൾ പറോക്കാരൻ, ജനറൽ സെക്രട്ടറി ഡോ. ഉണ്ണി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കൾച്ചറൽ കോ ഓർഡിനേറ്റർ ജോർജ് കുര്യൻ കൈനകിരിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു.

ഓണസദ്യക്ക് നേതൃത്വം നൽകിയ ബൈജു, ഡിനു, ബിജു മാണി, രാജു സ്വാമി, സജി, സതീഷ്, ബെന്നി എന്നിവർ ഫുഡ് കമ്മിറ്റി കോ ഓഡിറ്റേർമാരായ ജോസുട്ടി, സതീഷ് എന്നിവർ ചേർന്ന് പ്രത്യേക സമ്മാനങ്ങൾ നൽകി. കലാപരിപാടികൾക്കിടയിൽ സ്പോർട്സ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനവിതരണം നടത്തി. ഓണാഘോഷത്തിൽ സഹകരിച്ച സഹായിച്ച എല്ലാവർക്കും അവസാനം പ്രസിഡന്റ് പോൾ പറോക്കാരൻ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com