ADVERTISEMENT

പെർത്ത് ∙ ലോകം മുഴുവന്‍ ഹാലോവീന്‍ ആഘോഷം തെറ്റായ സന്ദേശങ്ങൾ നൽകി പലവിധത്തില്‍ പ്രചരിക്കുമ്പോൾ വ്യത്യസ്തമായ ‘ഹോളിവിന്‍’ ആഘോഷമൊരുക്കി പെർത്തിലെ ജീസസ് യൂത്ത് മിനിസ്ട്രി. പെര്‍ത്തിലെ കുട്ടികളും കൗമാരക്കാരും അവര്‍ക്കിഷ്ടപ്പെട്ട വിശുദ്ധരുടെ വേഷമണിഞ്ഞ് നഗരത്തിലുള്ള കിങ്‌സ് പാർക്കിൽ നടത്തിയ ജപമാല പ്രദക്ഷിണം ഹാലോവീന്‍ ദിനത്തിന്റെ വ്യത്യസ്ത കാഴ്ചയായി. നവംബര്‍ അഞ്ചിനു ഉച്ചയ്ക്ക് 1.30നു ആരംഭിച്ച ‘ഹോളിവിന്‍’ ആഘോഷങ്ങള്‍ കിംഗ്‌സ് പാര്‍ക്കില്‍ വൈകിട്ട് 4.30നു സമാപിച്ചു. 

നിരവധി രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 31ന് ആഘോഷിക്കുന്ന ഹാലോവീന്‍ ആഘോഷം ഓസ്‌ട്രേലിയയിലും അതികേമമാണ്. ‘ഹോളിവിന്‍' എന്ന പേരിലാണ് 50 കുട്ടികള്‍ കൈകളില്‍ ജപമാലയും ശരീരത്തില്‍ ഇഷ്ടവിശുദ്ധരുടെ വേഷവുമണിഞ്ഞ് അണിനിരന്നത്. ഇത് നാടിന് വ്യത്യസ്തമായൊരു കാഴ്ചയും സന്ദേശവുമൊരുക്കി. വരും വര്‍ഷങ്ങളിലും വിപുലമായ രീതിയില്‍ ഹോളിവിന്‍ ആഘോഷം നടത്തുമെന്ന് പെര്‍ത്തിലെ ജീസസ് യൂത്ത് ഭാരവാഹികള്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com