പാക്കിസ്ഥാനിൽ കനത്ത മഴയിൽ 27 മരണം; മരിച്ചവരിൽ എട്ട് കുട്ടികളും
Mail This Article
പെഷാവാർ∙ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ എട്ട് കുട്ടികളടക്കം 27 പേർ മരിച്ചു. വീടുകളുടെ മേൽക്കൂരയും ഭിത്തിയും തകർന്നാണ് കെട്ടിടങ്ങളിൽക്ക് ഇടയിൽപ്പെട്ട് ഇതിൽ 12 പേരെങ്കിലും മരിച്ചതെന്ന് പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി വക്താവ് തൈമൂർ അലി ഖാൻ പറഞ്ഞു.
Read Also: ‘മെസിക്കൊപ്പം അത്താഴത്തിന് 34 ലക്ഷം രൂപ’; ചൈനീസ് തട്ടിപ്പിന്‍റെ പുതുരൂപം...
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ നാല് ജില്ലകളിൽ ശനിയാഴ്ച വൈകുന്നേരമാണ് ശക്തമായ കാറ്റ് വീശിയത്. ബന്നു ജില്ലയിൽ രണ്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള അഞ്ച് സഹോദരങ്ങൾ ഉൾപ്പെടെ 15 പേർ മരിച്ചു. 140-ലധികം ആളുകൾക്ക് പരുക്കേറ്റു. 200-ലധികം കന്നുകാലികൾ ചത്തു. നാല് ജില്ലകളിലും അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ജൂൺ 17 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും പാക്കിസ്ഥാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
കഴിഞ്ഞ വർഷം, പാക്കിസ്ഥാനിൽ വേനൽക്കാലത്ത് പതിവിന് വിപരീതമയി ശക്തമായ മഴ പെയ്തു. ഇതേതുടർന്ന് രാജ്യത്തിന്റെ മൂന്നിലൊന്ന് പ്രദേശം വെള്ളത്തിനടിയിലായി. 1,700-ലധികം ആളുകൾ മരിക്കുകയും രണ്ട് ദശലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
English Summary: 27, Including 8 Children, Killed In Pak Due To Heavy Rain, Strong Winds