ADVERTISEMENT

ബെയ്ജിങ്ങ്∙ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്കൊപ്പം അത്താഴവും പാനീയങ്ങളും ആസ്വദിക്കാൻ കായിക പ്രേമികൾക്ക് അവസരം നൽകാമെന്ന വാഗ്ദാനത്തിൽ വീഴാതെ ശ്രദ്ധിക്കണമെന്ന് ചൈനീസ് പൊലീസ് മുന്നറിയിപ്പ് നൽകി.  വ്യാഴാഴ്ച തലസ്ഥാനത്ത് ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനായി അർജന്റീനിയൻ ഇതിഹാസത്തിന്റെ സാന്നിധ്യമുള്ളതാണ് തട്ടിപ്പുകാരുടെ തുറപ്പുചീട്ട്. 300,000 യുവാൻ ($42,000) ചിലവഴിച്ചാൽ മെസിയുടെ കൂടെ അത്താഴം കഴിക്കാമെന്നാണ് തട്ടിപ്പുകാരുടെ വാഗ്ദാനം. 

Read also: കുപ്രസിദ്ധ ഭീകരവാദി ടെഡ് കാസിൻസ്കി ജയിലിൽ ആത്മഹത്യചെയ്ത നിലയിൽ...

ഇതിനു പുറമെ 5,000 യുവാന്റെ സ്റ്റേഡിയം പാസുകൾ, മെസി ഓട്ടോഗ്രാഫ് ചെയ്ത ജേഴ്സി, മുൻ നിര സീറ്റുകൾ, 8,000 യുവാന്റെ മെസ്സിയോടൊപ്പമുള്ള ഫോട്ടോ എന്നിവയുൾപ്പെടെയുള്ള ഓഫറുകളും തട്ടിപ്പ് സംഘം ഓൺലൈനിൽ  പോസ്റ്റ് ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ചൈനയിൽ ഇത് ഏഴാം തവണയാണ്  മെസി ഫുട്ബോൾ കളിക്കുന്നതിനായി എത്തുന്നത്. ആദ്യമെത്തിയത് 2017ലാണ്. 

English Summary: "Drink With Lionel Messi For $42,000": Scams Galore In China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com