ADVERTISEMENT

ബ്രിസ്‌ബേൻ ∙  സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ പള്ളിയുടെ വാർഷികാഘോഷ വേദി കയ്യടക്കി ഇടവകയിലെ മുത്തശ്ശൻമാരും മുത്തശ്ശിമാരും. ഇടവകയിലെ ഭക്തസംഘടനകളുടെ വാർഷികാഘോഷ വേദിയിലാണ് സദസ്സിന്റെ കൈയ്യടികൾ ഏറ്റുവാങ്ങി  ക്രിസ്ത്യൻ പാട്ടുകളുമായി പതിനേഴു പേരടങ്ങിയ സംഘം തിളങ്ങിയത് .

grandparents-brisbane-2

നാട്ടിൽ നിന്നും മക്കളുടെയും പേരക്കുട്ടികളുടെയും ഒപ്പം സമയം ചെലവിടാൻ എത്തിയ ഇവരിൽ പലരും ആദ്യമായാണ് ഒരു പൊതുവേദിയിൽ പരിപാടി അവതരിക്കുന്നത്. ഈണത്തിൽ ഒരേ സ്വരത്തിൽ അവർ പാടിയപ്പോൾ നാനൂറിൽ പരം വരുന്ന സദസ്സും അവർക്കൊപ്പം ചേർന്നു പാടി . 

വാർഷിക ആഘോഷത്തിൽ മുഖ്യഅതിഥിയായി പങ്കെടുത്ത പാർലമെന്റിലെ  ക്വീൻസ്‌ലാൻഡ് സ്ട്രെട്ടൻ വാർഡ് പ്രതിനിധി ജെയിംസ് മാർട്ടിൻ എംപി ഫെയ്സ്ബുക്കിൽ ഇവരോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ചു മാതാപിതാക്കളെ പ്രകീർത്തിച്ചു. ഇടവകാംഗം ഷിബു പോൾ തുരുത്തിയിൽ ആണ് ഈ ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com