മെൽബൺ സെന്‍റ് ദേവാലയത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു
Mail This Article
മെൽബൺ∙ മെൽബൺ സെന്‍റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു. ഇടവക സെക്രട്ടറി ബോസ് ജോസ്, കൈക്കാരൻ ഷിബു കോലാപ്പിള്ളിൽ, വൈസ് പ്രസിഡന്റ് രാജൻ മാണി, ജോയിന്റ് സെക്രട്ടറി കുരിയൻ തോമസ്, ജോയിന്റ് ട്രസ്റ്റി എൽദോ പോൾ . കമ്മിറ്റി അംഗങ്ങൾ, നിഷാ പോൾ, ബെൽജോ ജോയ്, സാജു പൗലോസ്, നിപുൾ ജോണി,ലാലു പീറ്റർ, ഷാജി പോൾ, സജി പോൾ, ജെറി ചെറിയാൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഇടവക വികാരി ഫാ. പ്രവീൺ കോടിയാട്ടിൽ സഹവികാരിഫാ. ഡെന്നിസ് കോലാശ്ശേരിലിന്റെയും സാന്നിധ്യത്തിൽ പ്രാർത്ഥനാപൂർവ്വം ചുമതലയിൽ പ്രവേശിച്ചത്. വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക് ഇടവക പൊതുയോഗം തിരഞ്ഞെടുത്തവരും ഈ മാസം മുതൽ ഇടവക ഭരണസമിതിയോടൊപ്പം പ്രവർത്തനമാരംഭിച്ചു.
English Summary: A new governing body has taken over at Melbourne church