ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഒഐസിസി അനുശോചനം രേഖപ്പെടുത്തി
Mail This Article
സിഡ്നി ∙ ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്കും ആശ്വാസമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന പേരെന്ന് ഓഐസിസി ഓഷ്യാന റീജൻ പ്രസ്താവനയിലൂടെ പറഞ്ഞു. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മൻ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ലെന്നും അധികാരത്തിന്റെ ഉയരങ്ങളിൽ ജനങ്ങൾക്കൊപ്പം ഇരിക്കാനാണ് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചതെന്നും ഒഐസിസി അനുസ്മരിച്ചു. ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന നേതാവ് ,സാന്ത്വനവും പ്രതീക്ഷയുമായിരുന്നു മലയാളികൾക്ക് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി എന്ന ഇതിഹാസത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം അനേകരുടെ ജീവിതത്തിൽ സഹായമേകിയെന്നും ഓഐസിസി ഓഷ്യാന കൺവീനർ ജോസ് എം. ജോർജ് പ്രസ്താവനയിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ പൈതൃകം എക്കാലവും ജനമനസിൽ ഉണ്ടാകുമെന്നും ഓഐസിസി ഓഷ്യാന റിജൻ പറഞ്ഞു. ഓഐസിസി ഓസ്ട്രേലിയാ കൺവീനർ ജിൻസൺ കുര്യൻ, ബൈജു ഇലഞ്ഞിക്കുടി, ഓഐസിസി ന്യൂസിലാൻഡ് കൺവീനർ ബ്ലസ്സൻ എം.ജോസ് , ഓഐസിസി സിങ്കപ്പൂർ കൺവീനർ അരുൺ മാത്യൂസ്, ഓഐസിസി മലേഷ്യൻ കൺവീനർ യുനസ് അലി എന്നിവർ അനുശോചനം അറിയിച്ചു.