ADVERTISEMENT

ടോക്കിയോ∙ 20,000-ത്തിലധികം ഡോളർ ചെലവഴിച്ച് നായയുടെ വേഷം കെട്ടി റോഡിലൂടെ നടക്കുകയാണ് ഒരു ജാപ്പനീസ് സ്വദേശി . 'ഒരു മൃഗമാകുക' എന്ന ആജീവനാന്ത സ്വപ്നം യാഥാർത്ഥ്യമാക്കാനാണ്  ടോക്കോ എന്ന് അറിയിപ്പെടുന്ന ഇയാൾ ‘ഹൈപ്പർ റിയലിസ്റ്റിക് ബോർഡർ കോളി കോസ്റ്റ്യൂ’മിനായി ഇത്രയും വലിയ തുക ചെലവഴിച്ചിരിക്കുന്നത്.

ഏകദേശം 30,000 സബ്‌സ്‌ക്രൈബർമാരുള്ള സ്വന്തം യുട്യൂബ് ചാനലിൽ ഇയാൾ നായ വേഷം കെട്ടി റോഡിലൂടെ നടക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. 'എനിക്ക് ഒരു മൃഗമാകണം' എന്ന തലക്കെട്ടോടെയാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഇയാളുടെ യഥാർത്ഥ പേര് വിവരങ്ങൾ ഇതുവരെ പുറത്ത്  വന്നിട്ടില്ല. ഇതിന് മുൻപും ഇയാൾ നായയുടെ വേഷം കെട്ടിയുള്ള വിഡിയോയിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പക്ഷേ ഇതാദ്യമായിട്ടാണ് റോഡിലൂടെ നായയുടെ വേഷത്തിൽ നടക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വിഡിയോ സമൂഹമാധ്യമത്തിൽ  വൈറലായി. 

ഒരു ജർമൻ ടിവി ചാനലിന് വേണ്ടിയുള്ള ചിത്രീകരണത്തിനിടെ പകർത്തിയ ടോക്കോയുടെ ഗംഭീരമായ നടത്തം ആളുകളെ അതിശയിപ്പിച്ചിരുന്നു. ടോക്കോ ഒരു യഥാർത്ഥ നായയല്ലെന്ന് പലർക്കും മനസിലാക്കാൻ പോലും  സാധിച്ചില്ല.

തന്നെ അറിയാവുന്ന ആളുകൾ തന്റെ വേഷപകർച്ചയെ  വിലയിരുത്തത് ഇഷ്ടമല്ലെന്നും അതിനാൽ യഥാർത്ഥ പേരും മറ്റ് വിവരങ്ങളും മറച്ചുവെക്കുകയാണെന്ന് ടോക്കോ പറഞ്ഞു.

ടിവി പരസ്യങ്ങൾക്കും സിനിമകൾക്കുമായി വസ്ത്രങ്ങൾ നിർമ്മിക്കുന്ന ജാപ്പനീസ് കമ്പനിയായ സെപ്പെറ്റ്, ഏകദേശം 40 ദിവസം ചെലവഴിച്ചാണ് ടോക്കോയുടെ 22,000 ഡോളർ വില വരുന്ന വസ്ത്രം നിർമ്മിച്ചത്. ഒരു കോളി നായയുടെ മാതൃകയിൽ, നാല് കാലിൽ നടക്കാൻ സാധിക്കുന്ന രീതിയിലാണ് വസ്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്. 

English Summary: ‘Man-turned-dog’ goes on his first walk, makes some canine friends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com