ADVERTISEMENT

മെൽബൺ∙ പഴയ ഓർമ്മകൾ പുതുക്കി എടുത്ത് ഒത്തുചേർന്ന മണർകാട് സ്വദേശികളുടെ മണർകാട് ഓസ്ട്രേലിയൻസ് കൂട്ടായ്മ പഴയകാല ഓർമ്മകൾ പങ്കുവയ്ക്കുന്നതിനും, പഴയതും പുതിയതുമായ തലമുറകളുടെ ഒത്തുചേരലിനും സാക്ഷിയായി. കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ പ്രൗഢഗംഭീരമായ ഈ പരിപാടിക്ക് മാറ്റുകൂട്ടി. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഈ സൗഹൃദ കൂട്ടായ്മയിലേക്ക് ആളുകൾ എത്തിയിരുന്നു. മികച്ച സംഘാടനം കൊണ്ട് മുന്നിട്ടുനിന്ന ഈ സൗഹൃദ കൂട്ടായ്മയിൽ പഴയകാല നാടൻ കാൽപന്ത് കളിയും ഉൾപെടുത്തിയത് എടുത്ത് പറയേണ്ട ഒന്നായിരുന്നു. മണർകാട് ഓസ്ട്രേലിയൻസ്  കൂട്ടായ്മ വളരെയധികം ശക്തിപ്രാപിച്ചു മുന്നേറേണ്ട ആവശ്യകതയെ കുറിച്ച് അംഗങ്ങൾ സംസാരിക്കുകയും, അടുത്തവർഷം കൂടുതൽ പുതുമയോടെ ഗോൾഡ് കോസ്റ്റ് ൽ വച്ച് സംഘടിപ്പിക്കുവാനും മണർകാട് ഓസ്ട്രേലിയൻസ് തീരുമാനിച്ചു.

 

 

English Summary: 'Manarkad Australians' friendly gathering was held in Melbourne

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com