ADVERTISEMENT

ബ്രിസ്‌ബേൻ ∙ ഐക്യസന്ദേശവുമായി  ബ്രിസ്‌ബേൻ റീജനിലുള്ള വിവിധ ക്രിസ്തീയ ദേവാലയങ്ങളെ ഏകോപിച്ചു കൊണ്ട്  സെന്‍റ് പീറ്റേഴ്‌സ് ആൻഡ് സെന്‍റ് പോൾസ് മലങ്കര ഓർത്തഡോക്‌സ് ചർച്ച് ബ്രിസ്‌ബേൻ (നോർത്ത്-വെസ്റ്റ്‌) ഇടവക  നൂഹറോ 2023  എന്ന പേരിൽഇന്ദൂരിപ്പിള്ളി ഹോളി ഫാമിലി കാത്തലിക്ക് ചർച്ചിൽ വച്ച് സംഘടിപ്പിച്ച എക്യുമെനിക്കൽ കരോൾ നെറ്റ് സമാപിച്ചു.വിശിഷ്ട വ്യക്തികൾ, സാമൂഹ്യ പ്രവർത്തകർ, സ്പോൺസർമാർ, സന്നദ്ധപ്രവർത്തകർ, ഇടവകാംഗങ്ങൾ എന്നിവർ ഒത്തുചേർന്ന ചടങ്ങിൽ സമൂഹത്തിന്റ നാനാതുറയിൽപ്പെട്ട ജനങ്ങൾ പങ്കെടുത്തു.

ഇടവക വികാരി  ഫാ. ഷിനു ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രിസ്‌ബേൻ ലോർഡ് മേയറെ പ്രതിനിധീകരിച്ച്  പെന്നി വുൾഫ്, മറ്റ് കൗൺസിലറായ  ഏഞ്ചല ഓവൻ, ലേബർ പാർട്ടിയുടെ പ്രധിനിധി ഷാജി തെക്കെനെത്  എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.  ബ്രിസ്‌ബേൻ സിറ്റി കൗൺസിലിൽ നിന്നുള്ള ഐക്യദാർഢ്യവും അംഗീകാരവും പകർന്നു തന്നു. 

കൂടാതെ വിവിധ ക്രിസ്തീയ വിഭാഗത്തെ പ്രതിനിധീകരിച്ചു, റവ.പ്രേം കുമാർ കോർ-എപ്പിസ്കോപ്പാ( മലങ്കര കാത്തലിക് ചർച്ച്),ഫാ.മൈക്കിൾ ഗ്രയ്സ് (ഹോളി ഫാമിലി കാത്തലിക് ചർച്ച്),റവ.ഐസൻ ജോഷ്വ( മാർത്തോമ്മാ ചർച്ച് ), റവ.സ്റ്റീഫൻ പ്രഭു ( ആംഗ്ലിക്കൻ ചർച്ച്),  ഫാ.അശോക്( സിറോ മലബാർ കാത്തലിക് ചർച്ച്) ഫാ.സിനു ജേക്കബ് (മലങ്കര ഓർത്തോഡോക്സ് ചർച്ച്) പങ്കു ചേർന്നു. ക്രിസ്ത്യൻ സമൂഹത്തിനുള്ളിലെ ഐക്യത്തിന് ഊന്നൽ നൽകിയ  ചടങ്ങിൽ  വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകമായി  ഫാ. മൈക്കിൾ ഗ്രേസും( ഹോളി ഫാമിലി കാത്തലിക് ചർച്ച് ഇന്ദൂരിപ്പിള്ളി) റവ. ഐസൺ ജോഷ്വാ (മാർത്തോമാ ചർച്ച് ബ്രിസ്‌ബേനും) അതിഥി പ്രഭാഷകരായി ക്രിസ്തുമസ് സന്ദേശം നൽകി. വിവിധ ദേവാലയങ്ങളിൽ നിന്നായി പത്തോളം ക്വയർ ടീമുകൾ പങ്കെടുത്തു ഗാനങ്ങൾ ആലപിച്ചു. 

 എക്യൂമെനിക്കൽ കരോൾ സർവീസിന് പ്രോത്സാഹനം നൽകിയ ഓസ്ട്രേലിയലിലെ മറ്റു ഓർത്തഡോക്സ് ഇടവകകളായ  സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സിഡ്നി, സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഡാർവിൻ, സെന്‍റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ചർച്ച് കാൻബറ, സെന്‍റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ചർച്ച് ഗോൾഡ് കോസ്റ്റ്, സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവക സൺഷൈൻ കോസ്റ്റ്  ആദിയായ ഇടവകകളെ നന്ദിയോടെ സ്മരിച്ചു. 

കഴിഞ്ഞ ഏതാനും മാസത്തെ കൂട്ടായ പ്രവർത്തനം ഒന്നുകൊണ്ടു മാത്രമാണ് നൂഹറോ 2023 വിജയകരമായി പൂർത്തീകരിക്കുവാൻ സാധിച്ചതെന്നും അതിനു നേതൃത്വം നൽകി പരിപാടി വിജയിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഇടവക സെക്കട്ടറി.എബി വർഗീസ്,ട്രസ്റ്റി.ഷോജി മത്തായി, കൺവീനർമാരായി പ്രവർത്തിച്ച നിതിൻ കുര്യൻ , ശാന്തി തോമസ് എന്നിവരുടെ  അർപ്പണബോധത്തിനും പ്രതിബദ്ധതയ്ക്കും കൂടാതെ ഇടവക മുഴുവന്റെയും കൂട്ടായ പ്രവർത്തനത്തിനും  നുഹ്‌റോ 2023 ന്റെ പേരിൽ ഇടവക വികാരി പ്രത്യേക  നന്ദി രേഖപ്പെടുത്തി.

English Summary:

An Ecumenical Carol Net organized at the Holy Family Catholic Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com