പഠനം, ജോലി; അമേരിക്കയോ ഓസ്ട്രേലിയയോ മികച്ചത്?
Mail This Article
മലയാളികൾക്കിടയിൽ വിദ്യാഭ്യാസ മേഖലയുമായ് ബന്ധപ്പെട്ട് ഇന്ന് വലിയൊരു കുടിയേറ്റം കാണുന്നു. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതൽ പേരും ചേക്കേറുന്നത്. പ്ലസ് ടു കഴിയുമ്പോൾ തന്നെ വിദേശ രാജ്യങ്ങളിൽ കുടിയേറണമെന്ന മനോഭാവം കേരളത്തിലെ വിദ്യാർഥികളിൽ ട്രെൻഡാണ് ഇപ്പോൾ. പഠനത്തിനും ജോലിക്കും അമേരിക്കയോ ഓസ്ട്രേലിയയോ മികച്ചത് – ഓസ്ട്രേലിയയിലും അമേരിക്കയിലും താമസിക്കുന്ന മലയാളികൾ പറയുന്നു.
∙ അമേരിക്കയിൽ വന്നാൽ?
പണ്ട് നേഴ്സിങ് മേഖലയായിരുന്നു അമേരിക്കയിൽ അളുകളെ എത്തിച്ചത്. എന്നാൽ ഇന്ന് അതൊക്കെ മാറി. ഉപരിപഠനം, പഠനത്തോടൊപ്പം ജോലി, അതോടൊപ്പം ജീവിത സൗകര്യങ്ങളും ജീവിതക്രമങ്ങളിലുള്ള മികവുമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. പക്ഷേ അതിനുവേണ്ട അവബോധങ്ങളും കൃത്യമായ നിർദ്ദേശങ്ങളും സ്വീകരിക്കണം. അതില്ലാതെ വരുമ്പോഴാണ് ചിലർ അബദ്ധങ്ങളിൽ ചെന്നു ചാടുന്നതും പൈസ നഷ്ടപ്പെടുകയും ചെയ്യുന്നത്. അമേരിക്കയിൽ, ഒരോ യൂണിവേഴ്സിറ്റിക്കും ഒരോ കൗൺസിലറുണ്ട്. ഈ യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റിൽ കയറി കൗൺസിലറിന് ഇമെയിൽ അയച്ചാൽ എല്ലാ ഡീറ്റെയ്ൽസും കിട്ടും. ഏതു യൂണിവേഴ്സിറ്റിയാണോ ആ യൂണിവേഴ്സിറ്റിയുടെ കൗൺസിലറുമായി കമ്മ്യൂണിക്കേഷൻ ചെയ്യാം.
∙ ഓസ്ട്രേലിയയിൽ വന്നാൽ
ഓസ്ട്രേലിയയിലും നേരത്തെ നേഴ്സിങ് രംഗത്തേക്കായിരുന്നു മലയാളികൾ കുടിയേറിയിരുന്നത്. ഇപ്പോൾ ഒരുപാട് മാറ്റമുണ്ട്. പ്ലസ് ടു കഴിഞ്ഞ് നേരെ ഓസ്ട്രേലിയയിൽ വരുന്നവരുണ്ട്. പഠിക്കുന്നതോടൊപ്പം ജോലി, അതുവഴി ഒരു വരുമാനം എന്ന ലക്ഷ്യമാണ് വിദ്യാർഥികൾക്ക്. അതിന് ഒരുപാട് അവസരം ഓസ്ട്രേലിയ നൽകുന്നുമുണ്ട്. ആരെങ്കിലും പറയുന്നത് കേട്ട് ചാടിപുറപ്പെടാതെ വിദഗ്ദ്ധരോട് ചോദിച്ചിട്ട് മാത്രം മൈഗ്രേറ്റ് ചെയ്യണമെന്ന് മാത്രം.
∙ ഫാമിങ് എന്ന ട്രെൻഡ്
അമേരിക്കയിലെ കൃഷി എന്ന് പറയുന്നത് 1000 മുതൽ 5000 ഏക്കർ വരെയാണ്. അതിന് അവിടുത്തെ ഗവൺമെന്റ് നൽകുന്ന സപ്പോർട്ട് ഭയങ്കരമാണ്. ഇപ്പോൾ അമേരിക്കൻ മലയാളികളുടെ ഇടയിലും കൃഷി കൂടുതലാണ്. വെജിറ്റബിൾസ്, പശു, ആട്, കോഴി, താറാവ് ഇങ്ങനെ എല്ലാം ഒരു കുടക്കീഴിൽ എന്ന ആശയമാണ് മലയാളികൾ നടത്തുന്നത്. ഇവരുടെ ഫാമിങ് സ്ഥലത്ത് ചെറിയൊരു പുഴ വരെ ഉണ്ടാകും. വിദേശത്തെ കാർഷിക രീതി നമുക്ക് അതിശയം തോന്നുന്ന തരത്തിലാണ്. ഒരു വർഷത്തെ ട്രെയിനിങ് കഴിഞ്ഞാണ് വിദേശത്ത് ഒരാൾ സ്വന്തമായി ഒരു ഫാം തുടങ്ങുന്നത്. നിങ്ങൾക്ക് എന്തു സഹായം വേണം എന്നു പറഞ്ഞാണ് അവിടുത്തെ ഗവൺമെന്റ് നിൽക്കുന്നത്. ശാസ്ത്രീയ രീതിയിലുള്ള കൃഷി രീതികൾ പഠിപ്പിച്ചിട്ടാണ് ഫാം നൽകുന്നത്.