ADVERTISEMENT

ബ്രിസ്‌ബൺ ∙  നൃത്തസംഗീതനിശയായ  'ജാക്ബീറ്റ്‌സ് 2024' അടുത്ത മാസം ഒന്നിന് നടത്തപ്പെടുന്നു. പ്രശസ്ത പിന്നണി ഗായകൻ വിപിൻ സേവ്യർ, വോയിസ് ഓഫ് ഓസ്ട്രേലിയ ഫൈനലിസ്റ്റും ഗായികയുമായ ഷാർലെറ്റ് ജിനു, ഗായകൻ ജെമിനി തരകൻ എന്നിവർ നേതൃത്വം നൽകുന്ന സംഗീതസന്ധ്യയും , കലാഭവൻ ജോബിയുടെ നൃത്തസംവിധാനത്തിൽ ചിലങ്ക സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസിന്റെ നൃത്തശില്പവും ബോളിവുഡ് ഫ്യൂഷനും പുറമെ, ലിയോൺസ് മാജിക് ഒരുക്കുന്ന മായാജാലവിരുന്നും പരിപാടിയുടെ ഭാഗമായി നടക്കും

വൈകുന്നേരം 5 മണി മുതൽ 9 മണി വരെ സ്പ്രിങ് വുഡിലുള്ള സ്പ്രിങ് ലൈഫ് കോൺഫറൻസ് ഹോൾ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെയായി ബ്രിസ്ബേണിലെ ആധ്യാത്മിക സാമൂഹ്യ സേവന രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സെന്‍റ് തോമസ് യാക്കോബായ ഇടവകയുടെ ധനശേഖരണാർത്ഥം നടത്തപ്പെടുന്ന പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വികാരി ഫാ. എൽദോസ് കുമ്പക്കോട്ടിൽ, ട്രസ്റ്റീ സുനിൽ മാത്യു , സെക്രട്ടറി എൽദോസ് സാജു , കോഡിനേറ്റർമാരായ ഷിബു പോൾ തുരുത്തിയിൽ, ബിജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി .

English Summary:

Musical Night 'Jacbeats 2024'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com