ADVERTISEMENT

സിഡ്നി ∙ കുടിയേറ്റക്കാരുടെ എണ്ണം ഉയർന്നതോടെ തൊഴിൽ വീസയിൽ കർശന നിയന്ത്രണങ്ങളുമായി ന്യൂസീലൻഡ്. അവിദഗ്ധ തൊഴിലാളികൾക്കും ഇംഗ്ലിഷ് പരിജ്ഞാനം അടക്കം ഏതാനും നൈപുണ്യങ്ങളും തൊഴിൽ പരിചയവും നിർബന്ധമാക്കി. ഇവർക്ക് തുടർച്ചയായി ന്യൂസീലൻഡിൽ തങ്ങാവുന്നത് 3 വർഷമായി കുറച്ചു. നേരത്തെ 5 വർഷം ആയിരുന്നു.

അതേസമയം ഹൈസ്കൂൾ അധ്യാപകർ പോലെ വിദഗ്ധരുടെ ക്ഷാമം നേരിടുന്ന തൊഴിൽ മേഖലകളിലേക്ക് കുടിയേറ്റം പ്രോത്സാഹിപ്പിക്കുമെന്നും  മന്ത്രി എറിക്ക സ്റ്റാൻഫഡ് പറഞ്ഞു. ഏകദേശം 51 ലക്ഷമാണ് ന്യൂസീലൻഡിലെ ജനസംഖ്യ. കോവിഡിനുശേഷം കുടിയേറ്റം കാര്യമായി വർധിച്ചു. ഒന്നേമുക്കാൽ ലക്ഷത്തോളം പേരാണ് കഴിഞ്ഞ വർഷം കുടിയേറിയത്. ഇത് റെക്കോർഡ് കുടിയേറ്റ നിരക്കാണ്.

English Summary:

New Zealand Tightens Work Visas, Announces New Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com