ADVERTISEMENT

ലഹോർ∙  പാക്കിസ്ഥാനിലെ പഞ്ചാബ് സ്വദേശി ചെലവിന് കൊടുക്കാൻ വരുമാനമില്ലാത്തതിനാൽ  ഭാര്യയെയും പ്രായപൂർത്തിയാകാത്ത ഏഴ് കുട്ടികളെയും കൊലപ്പെടുത്തി. കൂലിപ്പണിക്കാരനായ സജ്ജാദ് ഖോഖറാണ് ഭാര്യ കൗസറിനെയും (42) ഏഴ് മക്കളെയും കോടാലി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്. എട്ട് മാസത്തിനും 10 വയസിനും ഇടയിൽ പ്രായമുള്ള നാല് പെൺകുട്ടികളെയും മൂന്ന് ആൺകുട്ടികളെയാണ് സജ്ജാദ് കൊലപ്പെടുത്തിയത്.  എല്ലാവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. 

സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ പ്രതി മാനസികമായി അസ്വസ്ഥനായിരുന്നുവെന്നും പലപ്പോഴും ഭാര്യയുമായി വഴക്കിടാറുണ്ടെന്നും പൊലീസ് പറഞ്ഞു.  മക്കൾക്ക് ഭക്ഷണം നൽകാനുള്ള വരുമാനമില്ലാത്തതിനിലാണ് ഇവരെ കൊന്നതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.  പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകങ്ങളിൽ മുഖ്യമന്ത്രി മറിയം നവാസ് ദുഃഖം രേഖപ്പെടുത്തുകയും ഇൻസ്പെക്ടർ ജനറലിനോട് റിപ്പോർട്ട് തേടുകയും ചെയ്തു.

English Summary:

Unable To Feed Them Anymore: Pakistan Man Axes Wife, 7 Children To Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com