ഓസ്ട്രേലിയയിൽ കത്തിയാക്രമണം നടത്തിയ പതിനാറുകാരനെ വെടിവച്ചു കൊന്നു
Mail This Article
×
മെൽബൺ ∙ ഓസ്ട്രേലിയയിലെ പെർത്തിൽ ഒരാളെ കത്തി കൊണ്ടു കുത്തിയശേഷം തടയാനെത്തിയവർക്കുനേരെ തിരിഞ്ഞ പതിനാറുകാരനെ പൊലീസ് വെടിവച്ചു കൊന്നു. വില്ലെറ്റനിലെ കടയുടെ മുന്നിലെ പാർക്കിങ് സ്ഥലത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
പുറത്തു കുത്തേറ്റ യുവാവ് ആശുപത്രിയിലാണ്. തീവ്രവാദ ആശയങ്ങൾ പിന്തുടരുന്നയാളാണ് അക്രമിയെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ 6 കൂട്ടാളികളെ ചോദ്യം ചെയ്തുവരുന്നു.
കഴിഞ്ഞ മാസം 15ന് സിഡ്നിയിലെ അസീറിയൻ ഓർത്തഡോക്സ് സഭ ബിഷപ്പിനെ പള്ളിയിൽ ശുശ്രൂഷയ്ക്കിടെ ഒരാൾ കത്തികൊണ്ട് ആക്രമിച്ചിരുന്നു. ഇതിനു മൂന്നു ദിവസം മുൻപ് സിഡ്നിയിലെ ബോണ്ടി സൂപ്പർ മാർക്കറ്റിൽ കത്തിയാക്രമണത്തിൽ 6 പേരാണു കൊല്ലപ്പെട്ടത്.
English Summary:
Australian police shoot boy dead - Boy stabbed a man in perth
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.