ഓസ്ട്രേലിയ സ്റ്റുഡന്റ് വീസ; ബാങ്ക് നിക്ഷേപം 16.28 ലക്ഷം വേണം, 7 മാസത്തിനിടെ രണ്ടാം വർധന
Mail This Article
×
മെൽബൺ/ ന്യൂഡൽഹി ∙ ഓസ്ട്രേലിയൻ സ്റ്റുഡന്റ്സ് വീസ ലഭിക്കാനുള്ള ബാങ്ക് നിക്ഷേപത്തുകയിൽ വർധന. രാജ്യാന്തര വിദ്യാർഥികൾ ഇനി മുതൽ 29,710 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 16.28 ലക്ഷം രൂപ) ബാങ്ക് നിക്ഷേപത്തിന്റെ രേഖകൾ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. ഇന്നു മുതലാണ് പ്രാബല്യം.
7 മാസത്തിനിടെ രണ്ടാം തവണയാണു വർധന. നേരത്തേ 21,041 ഓസ്ട്രേലിയൻ ഡോളർ (11.53 ലക്ഷം രൂപ) ആയിരുന്നത് ഒക്ടോബറിൽ 24,505 ഓസ്ട്രേലിയൻ ഡോളറായി (13.43 ലക്ഷം രൂപ) കൂട്ടിയിരുന്നു. സ്റ്റുഡന്റ് വീസ അനുവദിക്കുന്നതിലെ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണു പുതിയ നിയന്ത്രണവും.
കോവിഡിനു ശേഷം ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിദ്യാർഥികളുടെ ഒഴുക്കു കൂടിയിരുന്നു.
English Summary:
Australia Student Visa: Bank Deposit - 16.28 Lakhs required
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.