ADVERTISEMENT

മെൽബൺ ∙ ഓഷ്യാനയിലെ ക്നാനായക്കാരെ മുഴുവൻ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് ഓഷ്യാനയുടെ (കെസിസിഒ) കൺവൻഷൻ 'പൈതൃകം 2024' മെൽബണിൽ നടക്കും. ഒക്ടോബർ 4,5,6 തീയതികളിലായി മെൽബണിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്രേറ്റ് ഓഷ്യൻ റോഡിനു സമീപത്തുള്ള മന്ത്ര റിസോർട്ടാണ് ഓഷ്യാനയിലെ 15ൽ പരം യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. 

കൺവൻഷന്റെ വിജയത്തിനായി കെസിസിഒ പ്രസിഡന്റ് സജി കുന്നുംപുറം, സെക്രട്ടറി ഷോജോ ലൂക്കോസ്, കൺവെൻഷൻ ചെയർമാൻ തോമസ് സജീവ് കായിപ്പുറത്, കൺവെൻഷൻ സെക്രട്ടറി ഫിലിപ്സ് കുരീക്കോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകുന്ന സ്റ്റീയറിങ് കമ്മിറ്റി 101 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തനം നടത്തിവരുന്നു. റജിസ്ട്രേഷൻ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ 50 ശതമാനത്തിലധികം സീറ്റുകൾ ബുക്കിങ് കഴിഞ്ഞതായി റജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ ടോണി കിഴക്കെക്കാലയിൽ അറിയിച്ചു.

ഓസ്‌ട്രേലിയയിലെയും സിംഗപ്പൂരിലെയും ന്യൂസീലൻഡിലെയും വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളെ കൂടാതെ മത, സമുദായ, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും കൺവൻഷനിൽ പങ്കെടുക്കുന്നുണ്ടന്നു കൺവൻഷൻ ചെയർമാൻ തോമസ് സജീവ് കായിപ്പുറത് അറിയിച്ചു. യൂണിറ്റുകൾ തിരിഞ്ഞുള്ള കലാ കായിക മത്സരങ്ങൾ, വിനോദ പരിപാടികൾ, കൺവൻഷൻ റാലി, പ്രബന്ധങ്ങൾ, പ്രമേയങ്ങൾ തുടങ്ങി നിരവധി വർണ്ണാഭങ്ങളായ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഒക്ടോബർ 4ന് കൺവൻഷൻ സെന്ററിന്റെ പ്രധാന കവാടമായ ക്നായി തോമ നഗറിൽ ആയിരക്കണക്കിന് പ്രതിനിധികളെ സാക്ഷിനിർത്തി കെസിസിഒ പ്രസിഡന്റ് സജി കുന്നുംപുറം പതാക ഉയർത്തുന്നതോടുകൂടി കൺവൻഷൻ ഔദ്യോഗികമായി ആരംഭിക്കും. സീറ്റ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം റജിസ്റ്റർ ചെയ്ത് അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണമെന്ന് കൺവൻഷൻ സെക്രട്ടറി ഫിലിപ്സ് കുരീക്കോട്ടിൽ അറിയിച്ചു.

English Summary:

Melbourne KCCO Convention Paithrukam 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com