മരണം ഉറപ്പിച്ച് വിമാനത്തിൽ അള്ളിപ്പിടിച്ചിരുന്നു; പൈലറ്റ് 'പുലി', ലാൻഡിങ് ഗിയർ ഇല്ലാതെ വിമാനത്തിന് ലാൻഡിങ്
Mail This Article
×
ന്യൂകാസ് ∙ ഓസ്ട്രേലിയയിൽ ന്യൂകാസിലിൽ നിന്ന് പോർട്ട് മക്വെയറി വരെ വെറും 26 മിനിറ്റിൽ തീരേണ്ട ഉല്ലാസകരമായ വിമാനയാത്രയ്ക്കാണ് ലാൻഡിങ് ഗിയർ പണി കൊടുത്തത്. ചെറുവിമാനത്തിന്റെ ചക്രം പുറത്തേക്കു തള്ളിവരുന്നില്ല. പോരാത്തതിന് മഴ, കാറ്റത്തു വിമാനത്തിൽ ഇടിക്കാൻ തുടങ്ങുന്ന പക്ഷിക്കൂട്ടം.
മരണം ഉറപ്പിച്ച് വിമാനത്തിൽ അള്ളിപ്പിടിച്ചിരുന്ന മൈക്കൽ റെനോൾഡ്സും (60) ഭാര്യയും നോക്കുമ്പോൾ പൈലറ്റ് പീറ്റർ ഷോട്ട് (53) കൂൾ. ലാൻഡിങ് ഗിയർ ഇല്ലെങ്കിൽ വിമാനത്തിന്റെ അടിഭാഗം നിലത്തുരസിയാകും ലാൻഡിങ്. തീപിടിക്കും. ഇതൊഴിവാക്കാൻ പൈലറ്റ് വിമാനവുമായി 4 മണിക്കൂറോളം കൂളായി ചുറ്റിപ്പറന്നു. അധിക ഇന്ധനം കത്തിച്ചുതീർത്തു. താഴ്ത്തിപ്പറത്തി റൺവേയിൽ അടിയുരസി വിമാനം ഇറക്കി. സേഫ് ലാൻഡിങ്. 15–ാം വയസ്സു മുതൽ വിമാനം പറത്തുന്ന പീറ്റർ ഷോട്ടിന് നിസാരം.
English Summary:
Pilot Makes Safe Landing of Plane Without Landing Gear in Australia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.