‘വീശിയടിച്ച പൊറോട്ടയും ബീഫും, ബിരിയാണിയും പഴംപൊരിയും’; ഓസീസ് മണ്ണിൽ വിപണി കീഴടക്കി മലയാളി
Mail This Article
ക്വീൻസ്‌ലാൻഡ്∙ എറണാകുളം സ്വദേശിയായ നിധിൻ, ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലെ കെയിൻസിൽ മലയാളി ഭക്ഷണം വിറ്റ് ശ്രദ്ധ നേടുകയാണ്. വെറുതെ കടയിൽ വിൽക്കുകയല്ല, പകരം ഫുഡ് ട്രക്കിലാണ് വിൽപന. വീശി അടിച്ച പൊറോട്ടയും ബീഫും, ബിരിയാണിയും, പഴംപൊരിയും സഹിതം കേരളത്തിലെ നാടൻ ആഹാരത്തിന്‍റെ കലവറയാണ് ഈ ഫുഡ് ട്രക്ക്.
ഏകദേശം 50,000 ഡോളർ മുടക്കി നിർമിച്ച ഫുഡ് ട്രക്കിൽ ഫ്രയർ, റഫ്രിജറേറ്റർ, കുക്കിങ് റേഞ്ച്, ഗ്രിൽ തുടങ്ങിയ എല്ലാ സൗകര്യങ്ങും ഉണ്ട്. ഓസ്ട്രേലിയൻ വടംവലി മത്സരത്തിൽ ഭക്ഷണം വിളമ്പിയതിലൂടെയാണ് ഈ പുതിയ സംരംഭം ശ്രദ്ധയിൽപ്പെട്ടത്. കെയിൻസിലെ മലയാളി അസോസിയേഷന്‍റെ പരിപാടികൾക്കും കേറ്ററിങ് ഇവന്‍റുകൾക്കും ഇപ്പോൾ ഈ ഭക്ഷണ ട്രക്കാണ് ആഹാരം നൽകുന്നത്. യുവ സംരംഭകന്‍റെ ആശയത്തിന് ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന്‍റെ പിന്തുണയുണ്ട്. ക്വീൻസ് ലാൻഡ് സ്റ്റേറ്റിലെ കെയിൻസിലാണ് മിഥുനും കുടുംബവും സ്ഥിരതാമസമാക്കിയിരിക്കുന്നത്.