ADVERTISEMENT

കൊല്ലം ∙ ഓൺലൈൻ തട്ടിപ്പിനായി അനധികൃതമായി മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. വെള്ളിമൺ ഇടവട്ടം രഞ്ജിനി ഭവനിൽ പ്രവീൺ (26) ആണു കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. വിയറ്റ്‌നാമിലെ പരസ്യക്കമ്പനിയിൽ ജോലി വാഗ്ദാനം നൽകിയാണു പ്രതികൾ യുവാക്കളെ കംബോഡിയയിലേക്ക് അനധികൃതമായി കടത്തിയിരുന്നത്. ഇതിനായി പ്രതികൾ യുവാക്കളിൽ നിന്നു വീസ ആവശ്യങ്ങൾക്കെന്ന പേരിൽ 2 മുതൽ 3 ലക്ഷം രൂപ വരെ കൈപ്പറ്റിയതായും പൊലീസ് പറഞ്ഞു. കൊല്ലം സ്വദേശിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്.

ടൂർ വീസയിൽ വിയറ്റ്നാമിൽ എത്തിക്കുന്ന യുവാക്കളെ കംബോഡിയ അതിർത്തിയോടു ചേർന്നുള്ള ഹോട്ടലുകളിൽ താമസിപ്പിക്കും. കംബോഡിയൻ ഏജന്റുമാർ യുവാക്കളുടെ പാസ്‌പോർട്ടും മൊബൈൽ ഫോണുകളും വാങ്ങി വച്ചശേഷം അനധികൃതമായി അതിർത്തി കടത്തി കംബോഡിയയിൽ എത്തിക്കുകയായിരുന്നു. ഇവർക്ക് ഓൺലൈൻ തട്ടിപ്പ് നടത്തുക എന്ന ജോലിയാണു നൽകിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിൽ ഉള്ളവരുടെ വിവരങ്ങൾ ശേഖരിക്കും. തട്ടിപ്പു നടത്തി പണം കണ്ടെത്താനും ഇവർക്കു ടാർഗറ്റ് നൽകിയിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായ പ്രവീൺ മുൻപ് കംബോഡിയയിൽ ജോലിക്കായി പോയി തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിച്ച വ്യക്തിയാണെന്നു പൊലീസ് പറഞ്ഞു. തുടർന്നു, നാട്ടിൽ തിരിച്ചെത്തിയ പ്രതി യുവാക്കളെ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് അവിടേക്കു കടത്തുകയായിരുന്നു.

അന്വേഷണത്തിൽ ഇയാൾ ആറുമാസത്തിനുള്ളിൽ പതിനെട്ടോളം പേരെ ഇത്തരത്തിൽ കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കേരള പൊലീസിന്റെ സൈബർ വിങ്ങിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു പ്രതിയെ പിടികൂടിയത്. സംഘത്തിലെ മറ്റു പ്രതികളെക്കുറിച്ചും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

English Summary:

Human Trafficking by Promising Job in Vietnam, Main Malayali Accused Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com