ADVERTISEMENT

രാജ്യാന്തര വിദ്യാർഥികൾക്കുള്ള വീസ ഫീസ് ഗണ്യമായി വർധിപ്പിച്ച് ഓസ്‌ട്രേലിയ. 710 ഡോളറായിരുന്ന ഫീസ്  ഇന്ന് മുതൽ 1,600 ഡോളറായാണ് ഉയർത്തിയത്. കുടിയേറ്റം നിയന്ത്രക്കാനാണ് ഈ നീക്കം. കൂടാതെ സന്ദർശക വീസയുള്ളവരെയും താൽക്കാലിക ബിരുദ വീസയുള്ള വിദ്യാർഥികളെയും ഓൺഷോർ സ്റ്റുഡന്റ് വീസ അപേക്ഷിക്കുന്നതിൽ നിന്ന് വിലക്കുന്നു.

മാർച്ചിൽ പുറത്തുവിട്ട ഔദ്യോഗിക കണക്കനുസരിച്ച് 2023 സെപ്‌റ്റംബർ 30-ന് മുമ്പ്  വർഷത്തിൽ രാജ്യത്തെ മൊത്തം കുടിയേറ്റം 60% വർധിച്ച് 548,800 പേരെന്ന റെക്കോർഡ് നിരക്കിലെത്തി. സ്റ്റുഡന്റ് വീസകൾക്കായി യുഎസ് ഏകദേശം 185 ഡോളർ ഈടാക്കുമ്പോൾ കാനഡ 110 ഡോളറാണ് ഈടാക്കുന്നത്. 

ഫീസ് വർധനയ്‌ക്ക് പുറമേ, വിദേശ വിദ്യാർഥികൾക്ക് ഓസ്‌ട്രേലിയയിൽ തുടർന്ന് താമസിക്കാൻ അനുവദിക്കുന്ന പഴുതുകളും സർക്കാർ അടയ്ക്കുകയാണ്. 2022-23 കാലയളവിൽ രണ്ടാമത്തെ വീസ അല്ലെങ്കിൽ തുടർന്നുള്ള സ്റ്റുഡന്റ് വീസ കൈവശമുള്ള വിദ്യാർഥികളുടെ എണ്ണം 30 ശതമാനമാണ് വർധിച്ചത്. കോവിഡിനെ തുടർന്നുളള നിയന്ത്രണങ്ങൾ നീക്കം ചെയ്തതോടെ വാർഷിക കുടിയേറ്റത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്. 

ഇത് തടയുന്നതിനായി  കഴിഞ്ഞ വർഷം അവസാനം മുതൽ സ്റ്റുഡന്റ് വീസ നിയമങ്ങൾ കർശനമാക്കുകയായിരുന്നു. മാർച്ചിൽ, വീസകൾക്കുള്ള ഇംഗ്ലിഷ് ഭാഷാ നിബന്ധനകൾ കൂടുതൽ കർശനമാക്കി. മേയ് മാസത്തിൽ,  വിദ്യാർഥികൾക്ക് വീസ ലഭിക്കുന്നതിന് ആവശ്യമായ ബാങ്ക് ബാലൻസ് 24,505 ഓസ്‌ട്രേലിയൻ ഡോളറിൽ നിന്നും 29,710 ഡോളറായി ഉയർത്തി. 

English Summary:

Australia changes foreign student visa policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com