ADVERTISEMENT

കോട്ടയം ∙ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ഏഴുലക്ഷം തട്ടിയെടുത്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൊടുങ്ങൂർ മാളികപ്പറമ്പിൽ ജോൺസൺ എം. ചാക്കോയെ (30) ആണ് ഈസ്റ്റ്‌ പൊലീസ് അറസ്റ്റ് ചെയ്തത്.

മുട്ടമ്പലം സ്വദേശിയായ യുവാവിന്റെ ഭാര്യയ്ക്ക് ജോൺസൺ ജോലിചെയ്യുന്ന കഞ്ഞിക്കുഴിയിലെ സ്ഥാപനം മുഖേന ന്യൂസീലൻഡിൽ നഴ്സിങ് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തവണകളായി 7 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്. ന്യൂസീലൻഡിൽ എത്തിയ യുവതിക്ക് പേപ്പർ നിർമാണ കമ്പനിയിലാണ് ജോലി കിട്ടിയത്. യുവതി മടങ്ങിയെത്തിയിട്ട് പരാതി നൽകി.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. ജോൺസന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary:

Woman was Cheated out of Rs 7 lakh by being Offered a Job in Newzealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com