ADVERTISEMENT

മെൽബൺ∙ ഓസ്‌ട്രേലിയയിൽ നിന്ന്  നാല് വർഷത്തിന് ശേഷം ആദ്യമായി  ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി യാത്ര ചെയ്യുന്നതിനിടെ വിമാനത്തിൽ വച്ച് മരിച്ച യുവതിയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് വിവരങ്ങൾ പുറത്ത്. മെൽബണിൽ നിന്ന് പറന്നുയരാൻ തയ്യാറെടുക്കുമ്പോൾ വിമാനത്തിന്‍റെ സീറ്റിൽ നിന്ന് കുഴഞ്ഞ് വീണ മൻപ്രീത് കൗർ (24)  തന്‍റെ ഫോണിലെ മാതാപിതാക്കളുടെ ഫോട്ടോ നോക്കിയാണ് അവസാന നിമിഷങ്ങൾ ചെലവഴിച്ചത്.

ആരോഗ്യം വഷളായിതിനാൽ കുടുംബത്തോടെ കൂടെ താമസിക്കുന്നതിനും ചികിത്സ തേടുന്നതിനുമാണ് മൻപ്രീത് നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തതെന്ന് ബന്ധുവും റൂംമേറ്റുമായ കുൽദീപ് കൗർ അറിയിച്ചു. ക്ഷയരോഗമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന് മരണ ശേഷമാണ് അറിഞ്ഞതെന്നും കുൽദീപ് കൗർ കൂട്ടിച്ചേർത്തു. 

ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. ഇതോടെ മൃതദേഹം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. മൻപ്രീത് കൗറിന്‍റെ ഓസ്‌ട്രേലിയയിൽ സംസ്കരിക്കുന്നതിനും തുടർനടപടികൾ ഏകോപിക്കുന്നതിനും കുടുംബം ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വാണ്ടാസ് വിമാനത്തിൽ കയറിയ യാത്രക്കാരിയായ മൻപ്രീത് കൗർ ജൂൺ 20 നാണ് മെൽബണിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനുള്ള വിമാനത്തിനുള്ളിൽ വച്ച് കുഴഞ്ഞ്​വീണ് മരിച്ചത്

English Summary:

Qantas flight death: Manpreet Kaur's final act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com