ADVERTISEMENT

മെൽബൺ ∙  സ്വന്തം നാട്ടിൽ നിന്നും മാറി മറ്റൊരിടം താമസിക്കാനായി തിരഞ്ഞെടുക്കുന്നതിന് പിന്നിൽ ഒന്നല്ല ഒരായിരം കാരണങ്ങളുണ്ടാകും. ആ രാജ്യത്തെ ഉയർന്ന ജീവിത നിലവാരം, തൊഴിലവസരം, സാംസ്കാരിക ആകർഷണം,  പ്രകൃതിസൗന്ദര്യം, കാലാവസ്ഥ, വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങൾ തുടങ്ങി കാരണങ്ങളുടെ നിര അങ്ങനെ നീളുന്നു. ഗൂഗിൾ സെർച്ച് ഡാറ്റ വിശകലനം ചെയ്ത് ഫസ്റ്റ് മൂവ് ഇന്റർനാഷനൽ നടത്തിയ പഠനമനുസരിച്ച് കൂടുതൽ ആളുകളും താമസിക്കാൻ ആഗ്രഹിക്കുന്ന പത്ത് രാജ്യങ്ങൾ പരിചയപ്പെടാം. 

Image Credit: Iryna Tolmachova/ShutterStock.com
Image Credit: Iryna Tolmachova/ShutterStock.com

കാനഡ
പട്ടികയിൽ ഒന്നാമത് കാനഡയാണ്. 1.5 ദശലക്ഷത്തിലധികം ആളുകളാണ് കാനഡയിലേക്ക് താമസംമാറുന്നത് സംബന്ധിച്ച് ഗൂഗിളിൽ തിരഞ്ഞത്.  അതിമനോഹരമായ പ്രകൃതിസൗന്ദര്യത്തിനും ഉയർന്ന ജീവിത നിലവാരത്തിനും പേരുകേട്ട കാനഡ പലരെയും ആകർഷിക്കുന്നതിൽ ആശ്ചര്യമൊന്നുമില്ല. വാസ്തവത്തിൽ, ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സുരക്ഷ, സാമ്പത്തികം, രാഷ്ട്രീയ സ്ഥിരത, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, മലിനീകരണം, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച ജീവിത നിലവാരം നിർണ്ണയിക്കുന്നത്. വാൻകൂവർ, ടൊറന്റോ പോലുള്ള പ്രധാന നഗരങ്ങളിൽ  ഉയർന്ന ജീവിതച്ചെലവുമുണ്ട്.

Sydney, Australia. Image Credits: structuresxx/istockphoto.com
Sydney, Australia. Image Credits: structuresxx/istockphoto.com

ഓസ്ട്രേലിയ
കാനഡയക്ക് തൊട്ട്പിന്നിലായി ഓസ്ട്രേലിയയുണ്ട്. 1.2 ദശലക്ഷത്തിലധികം ആളുകളാണ് ഓസ്ട്രേലിയയിലേക്ക് താമസം മാറിയാലോ എന്ന് ചിന്തിക്കുന്നത്.  മികച്ച വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങൾ, സൗജന്യ ആരോഗ്യ പരിരക്ഷ, ഊഷ്മളമായ കാലാവസ്ഥ, പ്രകൃതിയെ സ്നേഹിക്കുന്നവർക്കായി വനങ്ങളും, പർവതങ്ങളും ബീച്ചുകളും എല്ലാം ഇവിടുണ്ട്. 

Image Credit: NatanaelGinting/istockphoto.com
Image Credit: NatanaelGinting/istockphoto.com

ന്യൂസീലൻഡ്
ഒരു ദ്വീപ് രാജ്യമാണ് ന്യൂസീലൻഡ്.  ഇന്ത്യയെ അപേക്ഷിച്ച്, ന്യൂസീലൻഡിലെ ജീവിതച്ചെലവ് ഏകദേശം 126 ശതമാനം കൂടുതലാണ്. എങ്കിലും സുരക്ഷയും ഉയർന്ന ജീവിത നിലവാരവും ലോകോത്തര ആരോഗ്യ സംരക്ഷണ സംവിധാനവുമാണ് ന്യൂസീലൻഡിലെ പ്രധാന ആകർഷണം. കുറ്റകൃത്യ നിരക്ക് വളരെ കുറവായ ഈ രാജ്യം  സമാധാനപരവും മനോഹരവുമായ അന്തരീക്ഷം തേടുന്നവരെ വിളിക്കുന്നു.  

Madrid city, Spain. Image Credits : basiczto/istockphoto.com
Madrid city, Spain. Image Credits : basiczto/istockphoto.com

സ്പെയിൻ
പ്രകൃതിയും സ്വാദിഷ്ടമായ ഭക്ഷണവും ഇഷ്ടപ്പെടുന്നവർ കണ്ണുമടച്ച് തിരഞ്ഞെടുക്കുന്ന സ്ഥനമാണ് സ്പെയിൻ. സമ്പന്നമായ സംസ്കാരം, മനോഹരമായ ബീച്ചുകൾ, സുഖകരമായ കാലാവസ്ഥ, ശാന്തമായ ജീവിതശൈലി, താരതമ്യേന കുറഞ്ഞ ജീവിതച്ചെലവും രാജ്യം വാഗ്ദാനം ചെയ്തു.

Image Credit:IakovKalinin/istockphoto.com
Image Credit:IakovKalinin/istockphoto.com

യുകെ
വിദ്യാർഥികൾ മാത്രമല്ല, പുതിയ അവസരങ്ങൾ തേടുന്ന ആരും തിരഞ്ഞെടുക്കന്ന രാജ്യങ്ങളിൽ ഒന്നാണ് യുകെ. ചരിത്രപരമായ പ്രാധാന്യം, വൈവിധ്യമാർന്ന സംസ്കാരം, എന്നിവയ്ക്ക് പുറമെ ലോകപ്രശസ്ത വിദ്യാഭ്യാസ-ആരോഗ്യ പരിപാലന സംവിധാനങ്ങൾക്കൊപ്പം ഉയർന്ന ജീവിത നിലവാരവുമാണ് രാജ്യം വാഗ്ദാനം ചെയ്യുന്നത്. 

Portugal cityscape on the Douro River and Dom Luis I Bridge. Image Credits : SeanPavonePhoto/istockphoto.com
Portugal cityscape on the Douro River and Dom Luis I Bridge. Image Credits : SeanPavonePhoto/istockphoto.com

പോർച്ചുഗൽ
ഇന്ത്യയിൽ നിന്നുള്ള ആളുകൾ പോർച്ചുഗലിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം നികുതി ഇളവാണ്. പോർച്ചുഗൽ പ്രവാസികൾക്ക് നിരവധി നികുതി ഇളവുകൾളാണ് വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന ജീവിത നിലവാരം, ശാന്തമായ ജീവിത ശൈലി, സുഖകരമായ കാലാവസ്ഥ, മനോഹരമായ ഭൂപ്രകൃതിയും തുടങ്ങിയവയും രാജ്യത്തെ മികച്ചതാക്കുന്നു. 

Image Credit : Eloi_Omella/istockphoto.com
Image Credit : Eloi_Omella/istockphoto.com

ജപ്പാൻ
നൂതന സാങ്കേതികവിദ്യയക്ക് പേരുക്കേട്ട ജപ്പാനിൽ അസാധാരണമായ പൊതുഗതാഗതം, സമ്പന്നമായ സംസ്കാരമൊക്കെയാണ് രാജ്യം ഉയർത്തി പിടിക്കുന്നതെങ്കിലും ആളുകൾ ജപ്പാൻ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം ജപ്പാനിലെ തൊഴിൽ അവസരങ്ങളും ഹൈടെക് വ്യവസായങ്ങളുമാണ്. റോബോട്ടിക്സിലും ഫിനാൻസ്, ടൂറിസം എന്നിവയിലും നിങ്ങൾക്ക് ജോലി കണ്ടെത്താം. കൂടാതെ, ഇംഗ്ലീഷ് സംസാരിക്കുന്നവരെയും ഇംഗ്ലീഷ് ഭാഷാ അധ്യാപകരെയും പലപ്പോഴും രാജ്യത്തിന് ആവശ്യമാമണ്.

Image Credit: MarkRubens/istockphoto.com
Image Credit: MarkRubens/istockphoto.com

ജർമനി
ശക്തമായ സമ്പദ്‌വ്യവസ്ഥ, മികച്ച ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ സമ്പ്രദായം കാര്യക്ഷമമായ പൊതുഗതാഗതം സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും പേരുകേട്ട ജർമനി ഉയർന്ന ജീവിത നിലവാരവും നിരവധി തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്നു.

Image Credit : frantic00/istockphoto.com
Image Credit : frantic00/istockphoto.com

ഫ്രാൻസ്
സമ്പന്നമായ സംസ്കാരം, വിശിഷ്ടമായ പാചകരീതി, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ഫ്രാൻസ് ഉയർന്ന ജീവിത നിലവാരവും ലോകപ്രശസ്ത ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങളും  ഫ്രാൻസ് വാഗ്ദാനം ചെയ്യുന്നു.

Image Credit : extravagantni/istockphoto.com
Image Credit : extravagantni/istockphoto.com

സ്വിറ്റ്സർലൻഡ്
സ്വിറ്റ്സർലൻഡിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് താരതമ്യേന കുറവാണ്, പൊതുസ്ഥലങ്ങൾ ഇത്രയും വൃത്തിയായി സൂക്ഷിക്കുന്ന മറ്റൊരു രാജ്യമില്ല. യുകെയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വിറ്റ്സർലൻഡിലെ നികുതിയും കുറവാണ്. 

English Summary:

Ten most desirable countries people want to relocate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com