തായ്ലൻഡിലേക്ക് പറക്കാൻ ഇനി 'ഡെസ്റ്റിനേഷൻ വീസ'
Mail This Article
ബാങ്കോക്ക് ∙ രാജ്യത്തെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് 'ഡെസ്റ്റിനേഷൻ വീസ' (ഡിടിവി) യുമായി തായ്‌ലൻഡ്. ഡിജിറ്റലായി ജോലി ചെയ്യുന്നവർക്കാണ് ഇത് ഏറ്റവുമധികം പ്രയോജനപ്പെടുക. 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വീസയാണിത്, ഉടമകൾക്ക് ഓരോ വർഷവും 180 ദിവസം വരെ രാജ്യത്ത് താമസിക്കാൻ അനുവാദം നൽകുന്നു. 180 ദിവസത്തേക്ക് കൂടി താമസം നീട്ടാനും സാധിക്കും.
∙ഡിടിവിയുടെ പ്രധാന സവിശേഷതകൾ:
ദീർഘകാല താമസം: ടൂറിസ്റ്റ് വീസകളിൽ നിന്ന് വ്യത്യസ്തമായി, ഡിടിവി ഉടമകൾക്ക് 5 വർഷം വരെ തായ്‌ലൻഡിൽ താമസിക്കാൻ സാധിക്കും.
മൾട്ടിപ്പിൾ എൻട്രി: ഈ വീസ ഒരു മൾട്ടിപ്പിൾ എൻട്രി വീസയാണ്, അതായത് വീസ കാലാവധിയിൽ ഉടമകൾക്ക് രാജ്യത്തേക്ക് തിരിച്ചു വരാം പോകാം.
താങ്ങാനാവുന്ന ചെലവ്: തെക്കുകിഴക്കൻ ഏഷ്യയിലെ സമാന വീസകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിടിവിയുടെ ഫീസും വരുമാന ആവശ്യകതകളും താരതമ്യേന കുറവാണ്.
കുടുംബാംഗങ്ങളെ കൊണ്ടുവരാൻ അനുവാദം: ഡിടിവി ഉടമകൾക്ക് അവരുടെ പങ്കാളിയെയും 20 വയസ്സിന് താഴെയുള്ള കുട്ടികളെയും രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവാദമുണ്ട്.
നികുതി ആനുകൂല്യങ്ങൾ: തായ്‌ലൻഡിൽ താമസിക്കുന്ന സമയത്ത് വിദേശ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല.
∙ഡിടിവിക്ക് അപേക്ഷിക്കാൻ:
അപേക്ഷകർക്ക് 20 വയസ്സ് പ്രായമുണ്ടായിരിക്കണം.
വീസ ഫീസ് അടയ്ക്കുന്നതിനുള്ള ഫണ്ടും ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടായിരിക്കണം (തായ്‌ലൻഡിൽ താമസിക്കാൻ 500,000 ടിഎച്ച്ബി).
റജിസ്റ്റർ ചെയ്ത കമ്പനിയിൽ ജോലി ചെയ്യുന്നതിന്റെ തെളിവ് നൽകണം.
അപേക്ഷാ പ്രക്രിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജൂലൈ അവസാനത്തോടെയായിരിക്കും പുറത്തുവരിക.
ബാങ്കോക്ക് ∙ രാജ്യത്തെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായ് 'ഡെസ്റ്റിനേഷൻ വീസ' അവതരിപ്പിച്ച് തായ്‌ലൻഡ്. വീദൂര തൊഴിലാളികളെയും, ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ജോലി ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ തൊഴിലാളികളെയും ലക്ഷ്യംവെച്ചാണ് ഡെസ്റ്റിനേഷൻ തായ്‌ലൻഡ് വീസ (ഡിടിവി) അവരതിപ്പിച്ചിരിക്കുന്നത്. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വീസയാണിത് വാഗ്ദാനം ചെയ്യുന്നത്.