ADVERTISEMENT

സിഡ്നി ∙ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂത്തിസിനെ കുറിച്ച് മലയാളത്തിലും ഇംഗ്ലിഷിലും ഹിന്ദിയിലും ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള ഡോ. ജോണ്‍ പുതുവ ഓസ്ട്രേലിയായിലെ കുട്ടികള്‍ക്കായി ബഹുവര്‍ണ്ണ ചിത്രങ്ങളോടു കൂടിയ ഒരു പുതിയ ഗ്രന്ഥം പുറത്തിറക്കുന്നു. 2025ല്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന കാര്‍ലോ അക്കൂത്തിസിന്റെ കബറിടത്തിലും ഭവനത്തിലും പോയി വിവരങ്ങള്‍ ശേഖരിച്ചാണ് ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി മലയാളത്തില്‍ വിശുദ്ധനെ കുറിച്ച് ഫാദര്‍ ജോണ്‍ പുതുവ പുസ്തകം പ്രസിദ്ധീകരിച്ചത്.

കാര്‍ലോ അക്കൂത്തിസിന്റെ അമ്മ ആന്റോണിയോ സല്‍സാനോയുടെ ആശംസയോടു കൂടിയാണ് ഓസ്ട്രേലിയായിലെ കുട്ടികള്‍ക്കായുള്ള പുതിയ പുസ്തകവും തയാറാക്കുന്നത്. ഓസ്ട്രേലിയായിലെ കുട്ടികള്‍ക്കിടയില്‍ ഇതിനോടകം അംഗീകാരം നേടിയ 'കാര്‍ലോസ് ഫ്രണ്ട്സ്' എന്ന സംഘടനയുടെ സ്ഥാപകനും കൂടിയാണ് ഫാ. ഡോ. ജോണ്‍ പുതുവ. വിവിധ ഭാഷകളിലായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള പുതുവയച്ചന്‍, 2025ല്‍ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വച്ച് പുസ്തകം പ്രകാശനം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയിലെ ന്യൂകാസില്‍ സെന്റ് മേരീസ് ഇടവക വികാരിയാണ് ഫാ. ഡോ. ജോണ്‍ പുതുവ.

English Summary:

Dr. John Putuva with a new book for the children of Australia about Carlo Acutis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com