ADVERTISEMENT

നെടുമ്പാശേരി ∙ അമിതമായി മദ്യപിച്ച യാത്രക്കാരനെ വിമാനത്തിൽ നിന്നു തിരിച്ചിറക്കി. ശനിയാഴ്ച രാത്രി വിയറ്റ്നാമിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ഹരിപ്പാട് സ്വദേശി സത്യ ബാബുവിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇറക്കിയത്. ഇയാൾ വിമാനത്തിനകത്തു കയറി സീറ്റിലിരിക്കാൻ തയാറാകാതെ ഒച്ചപ്പാടുണ്ടാക്കി.

യാത്രക്കാരുടെ പരാതിയെ തുടർന്നു വിമാനത്തിൽ നിന്ന് ഇറങ്ങാൻ പൈലറ്റ് ആവശ്യപ്പെട്ടു. ഇറങ്ങാൻ കൂട്ടാക്കാത്ത യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചിറക്കി പൊലീസിനു കൈമാറി. യാത്രക്കാരനെ പിന്നീട് ജാമ്യത്തിൽ വിട്ടു.

English Summary:

Drunken Passenger was Kicked off the Plane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com