ADVERTISEMENT

ബാങ്കോക്ക്∙ ധാർമ്മിക മാനദണ്ഡങ്ങൾ ലംഘിച്ച കുറ്റത്തിന് പ്രധാനമന്ത്രി ശ്രേത്തയെ തായ്‌ലൻഡ് ഭരണഘടനാ കോടതി പുറത്താക്കി. ജയിൽവാസം അനുഭവിച്ച മുൻ അഭിഭാഷകനെ  മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ഈ നടപടി. തായ്‌ലൻഡിൽ 16 വർഷത്തിനിടെ നാലാമത്തെ തവണയാണ് പ്രധാനമന്ത്രിയെ  പുറത്താക്കുന്നത്.

ഇതോടെ  പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ പാർലമെന്‍റ് വിളിച്ചുകൂട്ടേണ്ടി വരും. തായ്‌ലൻഡിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്തരം അസ്ഥിരത പുതിയതല്ല. സൈനികരും സർക്കാരും തമ്മിലുള്ള  പകപോക്കൽ കാരണം നിരവധി സർക്കാരുകളെ അട്ടിമറിയിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ചരിത്രമുള്ള രാജ്യമാണ് തായ്​ലൻഡ്.

ഉപപ്രധാനമന്ത്രി ഫുംതം വെച്ചായച്ചായി ഇടക്കാല പ്രധാനമന്ത്രിയാകുമെന്ന‌ാണ് കരുതപ്പെടുന്നത്. 

English Summary:

Thailand's Prime Minister Ousted Over Ethics Breach, Plunging Country into Political Turmoil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com